0%

Chapter Title : ജാതകം ചേരുമ്പോൾ 21 [കാവൽക്കാരൻ] [Climax]

ചിരിച്ചു....

"കല്ലൂസേ.... സുഖമാണോ..... "

വീട് എത്തുന്നതിന്റെ ഇടയിലാണ് ഞങ്ങൾ ആ വിളി ശബ്ദം കേട്ടത്....

പരിചയമുള്ള നല്ല വൃത്തികെട്ട ശബ്ദം

ഞാൻ ചുറ്റുമോന്ന് നോക്കി.... ഓഹ് ഈ കഴുവേറിയായിരുന്നോ....

ഇവനാണ് ആദർശ് തൊട്ട അപ്പുറത്തെ വീട്ടിലാണ് താമസം അവനേ കുറിച്ച് പറയുകയാണെങ്കിൽ ഒരു മൈരൻ....

ഇത്രയും വലിയ മതിലൊക്കെ വലിഞ്ഞുകേറിയ ഇവനേ സമ്മതിക്കണം....എന്നാലും എന്നോടല്ല അവന്റെ ചോദ്യം... എന്തൊക്കെത്തരം മലരന്മാരാണ് ഈ കൊച്ചു കേരളത്തിൽ ജീവിക്കുന്നത്...

"സുഖം സുഖം..... "

കല്ല്യാണി ഒരു റ്റാറ്റ കാണിച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു..

ശേഷം എന്റെ കയ്യും പിടിച്ച് വേഗത്തിൽ ഉള്ളിലേക്ക് നടന്നു....

"ഏതാണാ... അലവലാതി.... നിന്നേ കാണാൻ അവൻ ഹോസ്പിറ്റലിൽ വന്നായിരുന്നു... അന്ന് എന്നേ കണ്ടപ്പോൾ തുടങ്ങിയ ഇളക്കമാണ് അവന്... 😤"

ഉള്ളിൽ കേറിയതും അവൾ എന്നോട് ദേഷ്യത്തിൽ പറഞ്ഞു....

"നീ അത് വിട് അവൻ നൂറിൽ ബാക്കി വരുന്ന കിടാണുവാണ്..."

ഞാൻ അതിനത്ര മൈൻഡ് കൊടുത്തില്ല....

വീട്ടിൽ കേറിയപ്പോൾ തന്നെ ഒരു സുഖം എത്ര കാലായി...

ഞാൻ ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു...

അപ്പോഴേക്കും എല്ലാവരും ഉള്ളിലേക്ക് വന്നിരുന്നു....

കുറച്ചു നേരം ഞങ്ങൾ ഹാളിലിരുന്ന് സംസാരിക്കാൻ തുടങ്ങി... ഞാൻ ദേവു ചേച്ചിയുടെ മടിയിലായിരുന്നു കിടന്നത്...

എന്തൊക്കെയോ വീണ്ടും നേടിയെടുത്തതുപോലൊരു ഫീൽ ആയിരുന്നു എനിക്കപ്പോൾ ഇനി ഇതൊന്നും നഷ്ടപ്പെടുത്താതെ നോക്കണം....

കുറച്ചു കഴിഞ്ഞതും എല്ലാവരും അവരവരുടെ റൂമിലേക്ക് പോയി... ഞാനും കല്ല്യാണിയും ഞങളുടെ മുറിയിലേക്കും...

മുറിയിലെത്തിയതും ഞാൻ ഉള്ളിൽ നിന്നും കതകടച്ചു ശേഷം കല്ല്യാണിയേ ചുമരിനോട് ചേർത്ത് നിർത്തി.... അവളുടെ കണ്ണുകളിലേക്ക് നോക്കി.....

"എന്താ....?"

അവളുടെ സുന്ദരമായ കണ്ണുകൾക്കൊണ്ടവൾ

💬 Comments

View all comments