Chapter Title : ജാതകം ചേരുമ്പോൾ 21 [കാവൽക്കാരൻ] [Climax]
സിനിമയിൽ ഒക്കെ കാണുന്ന പോലത്തെ സെറ്റപ്പ് ഇല്ലേ അതുതന്നെ....
കല്ല്യാണി ഇതെല്ലാം ഒരു അത്ഭുതത്തോടെ നോക്കി കാണുകയാണ്.....
ആ വാൾട്ടിന്റെ ഉള്ളിൽ കയറിയാൽ പിന്നേ വേറൊരു മുറിയാണ്.... ചേച്ചിക്ക് ഇഷ്ട്ടം തോന്നിയ സാധനങ്ങൾ എല്ലാം അതിനുള്ളിലാണ്... ഇഷ്ട്ടപെട്ട സാധനങ്ങൾ എന്ന് പറഞ്ഞാൽ ചെറിയ ചെറിയ സാധനങ്ങൾ അല്ല കോടികൾ വില വരുന്ന സാധനങ്ങൾ...അതിൽ കൂടുതലും വജ്രങ്ങളാണ്.... ചേച്ചി ആഭരണങ്ങൾ അതികം ഇടാറില്ലെങ്കിലും ഈ പറഞ്ഞ വജ്രങ്ങളോട് ചേച്ചിക്ക് വല്ലാത്ത പ്രാന്താണ്... നല്ലത് എവിടേ കണ്ടാലും അത് സ്വന്തമാക്കാൻ ചേച്ചി ഏതറ്റംവരെയും പോവും....
ഞങ്ങൾ എല്ലാവരും ചേച്ചിയുടെ പിന്നാലേ ആ വാൾട്ടിൽ കയറി.... ചേച്ചി ചെന്ന് നിന്നത് വജ്രങ്ങൾ പതിപ്പിച്ച മാലകൾക്ക് മുന്നിലാണ്...
"നിനക്ക് ഇഷ്ട്ടമുള്ള ഒരെണ്ണം എടുത്തോ... "
ചേച്ചി കല്ല്യാണിയേ നോക്കി പറഞ്ഞു...
കല്ലു എന്റെ മുഖത്തേക്ക് നോക്കി... ഞാനും എടുത്തോ എന്ന രീതിയിൽ തലയാട്ടി...
കല്ല്യാണി അവൾക്കു വേണ്ടാ മാല തിരയാൻ തുടങ്ങി.... എല്ലാതും ഒന്നിനൊന്നു മെച്ചം ഇതൊക്കെ എവിടുന്ന് കിട്ടുന്നു ആവോ....
"നിങ്ങളും എടുത്തോ.... "
കൊതിമൂത്ത് നിൽക്കുന്ന ബാക്കിയുള്ള ചേച്ചിമാരോടായി ചേച്ചി പറഞ്ഞു....
"എന്റെ ചേച്ചി..., ഇത് മുൻപ് കണ്ടതിനേക്കാളും ഉണ്ടല്ലോ.... ഇതൊക്കെ എവിടുന്ന് കിട്ടുന്നു...."
പാറു മാലകൾ തിരയുന്നതിനിടയിൽ ചോദിച്ചു....
"പാറൂസേ... നീ ഇപ്പോ അപ്പം തിന്നാൽ മതി കുഴി ഞാൻ എണ്ണിക്കോളാം...."
ചേച്ചി പാറുവിന്റെ ചെവിക്ക് പിടിച്ചുകൊണ്ടു പറഞ്ഞു...
കുറച്ചു നേരത്തേ തിരച്ചിലിനൊടുവിൽ എല്ലാവരും ഓരോ മാല വീതം എടുത്തു...
കല്ലു ഒരു നീല കളർ രത്‌നം പതിപ്പിച്ച മാലയാണ് എടുത്തത്.... അവളുടെ നീല കണ്ണുകൾക്ക് നല്ല ഒരു
💬 Comments
View all comments