0%

Chapter Title : ജാതകം ചേരുമ്പോൾ 21 [കാവൽക്കാരൻ] [Climax]

വേണ്ടാ..... "

പക്ഷേ എന്റെ മറുപടി കേട്ടതും അവളുടെ ചിരിയൊന്ന് മങ്ങിയ പോലേ എനിക്ക് തോന്നി...

ഇനി ഞാൻ റൊമാന്റിക് അല്ല എന്നൊക്കെ വിചാരിച്ചിട്ടുണ്ടാവുമോ....

ഞാൻ ആരും ഇല്ലാത്ത ഒരു വഴിയിൽ കാർ സൈഡ് ആക്കി....

വെളിച്ചമെന്ന് പറയാൻ കുറച്ചു മാറിയുള്ള ലൈറ്റ് പോസ്റ്റ്‌ മാത്രമേ ഉള്ളു....

ഞാൻ പെട്ടെന്ന് സൈഡ്ആക്കിയത് കണ്ട് സംശയം തോന്നിയ കല്ലു എന്നേ ഒന്ന് നോക്കി.....

"ഐസ് ക്രീം താ..... "

ഞാൻ അവളോട് പറഞ്ഞു....

കുറച്ചുനേരം എന്റെ കണ്ണുകളിൽ നോക്കിയ ശേഷം അവൾ എനിക്ക് ഒന്നെടുത്തു തന്നു.... അപ്പോൾ ആ മുഖത്ത് ഒരു ചിരിയുമുണ്ടായിരുന്നു.....

ആ മഴയിൽ ഞങ്ങൾ രണ്ടുപേരും ഐസ്ക്രീംമുകൾ നുണഞ്ഞുകൊണ്ടിരുന്നു.... എന്നാൽ ഞങ്ങൾ രണ്ടാളും പരസ്പരം സംസാരിച്ചില്ല നോക്കിയില്ല.... എന്തോ ഒരു നാണം... 🫣

ഐസ്ക്രീം മുഴുവൻ കഴിച്ചു കഴിഞ്ഞതും ഞാൻ അവളേ നോക്കി.....

"നിനക്കെന്താ വയ്യേ.... "

നക്കി നക്കി ഇരിക്കുന്ന അവളോടായി ഞാൻ ചോദിച്ചു....

"എന്തേ....?"

കഴിക്കുന്നതും ശ്രദ്ധ കൊടുത്ത അവൾ എന്റെ മുഖത്ത് പോലും നോക്കാതെ പറഞ്ഞു...

"എന്തൊരു തീറ്റയാടി... നീ ഐസ്ക്രീം മുഖത്ത് വച്ച് തേച്ചിട്ടാണോ കഴിക്കുന്നത്... മുഖം മൊത്തം ഐസ്ക്രീം ആണല്ലോ...😤"

ഞാൻ പറഞ്ഞു കഴിഞ്ഞതും അവൾ എന്റെ മുഖത്തേക്ക് നോക്കി....

പക്ഷേ എന്റെ ശ്രദ്ധ പോയത് അവളുടെ കള്ള ചിരിയിലേക്കാണ്... 🤔

"എന്ന തുടച്ചു താ..... "

അവൾ ഒരു പ്രേത്യേക ഈണത്തിൽ പറഞ്ഞു.....

ഞാൻ പോക്കറ്റിൽ നിന്നും ടവൽ എടുക്കുന്നത് കണ്ടിട്ട് അവൾ....

"തുണികൊണ്ട് തുടക്കാനാണെൽ എനിക്ക് നിന്റെ സഹായം വേണ്ടല്ലോ.... എനിക്ക് തന്നെ തുടച്ചാൽ പോരേ....

💬 Comments

View all comments