Chapter Title : ജാതകം ചേരുമ്പോൾ 21 [കാവൽക്കാരൻ] [Climax]
സമയം കൂടേ സ്പെൻഡ് ചെയ്യാലോ... 😌
കുറേ നേരം ഐസ്ക്രീമുകളിലേക്ക് തന്നെ നോക്കി ഇരുന്ന കല്ല്യാണി അവസാനം കൊതി മൂത്ത് ഓരോന്ന് ഓരോന്ന് കഴിക്കാൻ തുടങ്ങി.... അപ്പോഴേക്കും അവളുടെ ദേഷ്യവും അലിഞ്ഞു പോയിരുന്നു....
കാർ റോഡിലൂടെ പതുക്കെ പോവുന്നു... മഴ തുള്ളികൾ വിൻഡ്ഷീൽഡിൽ പതിച്ചു തെറിക്കുന്നു വൈപ്പർ അവയെ അഴിച്ചു കളയുന്നു... റോഡിന്റെ ഇരുവശവും ചെറു ലൈറ്റുകൾ തെളിഞ്ഞു, മഴയുടെ തഴുകലിൽ ചുറ്റും വെള്ളത്തിളക്കമായി പ്രതിഫലിച്ചപ്പോൾ അതിലും വലിയൊരു സീനറി പ്രകൃതിക്ക് ഞങ്ങൾക്ക് തരാനില്ലായിരുന്നു...
അവൾ സീറ്റിൽ നിശ്ശബ്ദം ഇരിക്കുകയാണ് കൈയിൽ ഇപ്പോഴും ഐസ്ക്രീം... ഇടയ്ക്കൊക്കെ അവൾ പുറത്തേക്ക് നോക്കും, മഴയുടെ താളത്തിൽ സംഗീതം കേൾക്കുന്ന പോലെ...
എന്റെ കൈ കാർ സ്റ്റിയറിംഗിൽ തന്നെയാണെങ്കിലും ചിലപ്പോഴൊക്കെ അവളിലേക്കൊരു നോട്ടമിടാൻ ഞാൻ മറന്നില്ല.... നോക്ക് പിടിച്ചു അവൾ ഒന്നു ചിരിക്കും...
ആ ചിരി ആയിരം പൂർണചന്ദ്രന് തുല്യമായിരുന്നു....
കാറിനുള്ളിലെ തണുപ്പിനുപോലും പറയാൻ കൊതിച്ച ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു....
എന്നാൽ എന്തോ ഒന്ന് കുറഞ്ഞ പോലെ എനിക്ക് തോന്നി ഞാൻ വേഗം തന്നെ പ്ലേ ലിസ്റ്റ് ഓണാക്കി....
അതിൽനിന്നും കേട്ട പ്രണയഗാനം കൂടിയായപ്പോൾ.......എന്റെ സാറേ പിന്നേ ചുറ്റുള്ളതൊന്നും കാണാൻ കഴിഞ്ഞില്ല....
റോഡിലൂടെ ഓടുന്ന കാർ, മഴ, വെളിച്ചത്തിന്റെ പ്രതിഫലനം, അവളുടെ സാന്നിധ്യം എല്ലാം ചേർന്ന് മുഴുവൻ ലോകവും ഞങ്ങൾക്കായുള്ള പ്രണയവിരുന്നൊരുക്കി.... ❤️
"നിനക്ക് വേണ്ടേ.... "
എന്നേ പ്രണയ ലോകത്തിൽ നിന്നും വിളിച്ചുണർത്തിയത് കല്ല്യാണിയായിരുന്നു...
ഞാൻ അവളേ ഒന്ന് നോക്കി....
ഒരു ഐസ്ക്രീം എന്റെ മുന്നിലേക്ക് നീട്ടി ഇരിക്കുകയാണവൾ....
ഐസ്ക്രീം തിന്നതിന്റെ പാടുകൾ അവളുടെ ചുണ്ടുകൾക്ക് ചുറ്റും പടർന്നിട്ടുണ്ട്....
"എനിക്ക്
💬 Comments
View all comments