0%

Chapter Title : ജാതകം ചേരുമ്പോൾ 21 [കാവൽക്കാരൻ] [Climax]

തന്നെ നോക്കി ഇരിക്കുകയായിരുന്നു.ചുമരിൽ രക്തത്തിന്റെ പാടുകൾ കാണാം..... ഒരു കൈകൊണ്ട് വയറും പൊത്തി പിടിച്ചിട്ടുമുണ്ട്.....

ആ കാഴ്ച കണ്ടതും എന്റെ കൈ കാലുകൾ വിറച്ചു തുടങ്ങി.ബാക്കി എല്ലാവരും മരിച്ചിട്ടുണ്ടായിരുന്നു എന്ന് അവരുടെ ശരീരങ്ങളിലേ ചോര പാടുകളിൽ നിന്നും എനിക്ക് വ്യക്തമായി....

ഞാൻ അവളുടെ അടുത്തേക്കും ദേവു നിന്റെ അടുത്തേക്കും ഓടി..... ഞാൻ കല്ലുവിന്റെ അടുത്തേക്ക് ചെന്നപ്പോൾ അവൾ ഒറ്റ കാര്യമാണ് ആവശ്യ പെട്ടത്...'എനിക്ക് കുഴപ്പമൊന്നുമില്ല അവരേ രക്ഷിക്കാൻ...' നിന്നെയും മായയേയുമായിരുന്നു അവൾ ഉദ്ദേശിച്ചത്.... എന്നാൽ എനിക്ക് കാണാൻ കഴിഞ്ഞത് ചോരയിൽ കുളിച്ചു കിടക്കുന്ന എന്റെ അനിയത്തിയേ മാത്രമാണ്....

ഞാൻ അവളേ കോരിയെടുത്തു.... ശേഷം നിന്റടുത്തായി ഇരിക്കുന്ന ദേവുവിനേ നോക്കി... അവൾ ആർത്തു കരയുകയായിരുന്നു...അങ്ങനെ ഒരു അവസ്ഥയിൽ ദേവുവിനേ ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല അവൾ അത്രക്കും തകർന്നു പോയിരുന്നു....ഞാൻ വേഗം കല്ലുവിനെ എടുത്തുകൊണ്ടു പോയി കാറിൽ ഇരുത്തി... അവളുടെ കണ്ണുകൾ അടഞ്ഞു തുടങ്ങിയിരുന്നു അപ്പോഴേക്കും. ശേഷം വീണ്ടും നിന്റെ അടുത്തേക്ക് വന്നു... നിന്റെ കാര്യം വളരേ കഷ്ടത്തിൽ ആയിരുന്നു...

ഞാനും രാജീവനും നിന്നേ പിടിച്ചെഴുന്നേൽപ്പിച്ചു കൊണ്ടു പോയി കാറിൽ കിടത്തി... ദേവു അപ്പോഴേക്കും അവളുടെ മനോധൈര്യം വീണ്ടെടുത്തിരുന്നു..... അവളും രാജീവനും കൂടേ നിന്നേ ആദ്യം ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി... പിന്നാലേ ഞാൻ കല്ലുവിനെകൊണ്ട് പോവാൻ നിന്നതും അവൾ എന്റെ കയ്യിൽ കയറി പിടിച്ചു...

മായ അവളാണ് നിങ്ങളേ രക്ഷിച്ചതെന്നും അവളേ കൂടി രക്ഷിക്കണം എന്നതായിരുന്നു അവളുടെ അഭ്യർത്ഥന..... എന്തോ അവളേ അവിടേ തനിച്ചാക്കി പോവാൻ എനിക്കും മനസ്സു വന്നില്ല....

അവളേകൂടേ ഞാൻ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി... അപ്പോഴേക്കും എല്ലാവരും

💬 Comments

View all comments