Chapter Title : ജാതകം ചേരുമ്പോൾ 21 [കാവൽക്കാരൻ] [Climax]
അതു കേട്ടതും ദേവു കൈ വീശി ഒരടികൂടി ആഞ്ഞടിച്ചു.....
ശേഷം ഞങ്ങൾ മൂന്നു പേരും കൂടേ യാത്ര തിരിച്ചു.... അപ്പോഴും എല്ലാവരെയും വീണ്ടും കുറേ നേരം വിളിക്കാൻ ശ്രമിച്ചു... അവസാനം ചെയ്തതിൽ ആണ് നീ ഫോൺ എടുത്തത്.... എന്നാൽ വീണ്ടും കാര്യങ്ങൾ എല്ലാം പറഞ്ഞു തീരുന്നതിനു മുന്പേ ഫോൺ കട്ട് ആയി. പിന്നീട് തിരിച്ചു വിളിച്ചപ്പോൾ നിരാശയായിരുന്നു ഫലം....
തറവാടിനടുക്കുതോറും മഴയുടെ ശക്തി കൂടി കൂടി വന്നു..... അവസാനം തറവാടെത്തി... വല്ലാത്തൊരു നിശബ്ദതയായിരുന്നു അപ്പോൾ അവിടം.... ഞങ്ങൾ അകത്തേക്ക് കയറിയപ്പോൾ കാണുന്നത് ബോധമറ്റു കിടക്കുന്ന എന്റെ അനിയന്മാരെയും പാറുവിനെയും ലക്ഷ്മിയാന്റിയെയും മറ്റുമാണ് ആദ്യം അവരേ കണ്ടപ്പോൾ എന്റെ ശ്വാസം നിലച്ചു പോയി. എന്നാൽ അവരേ പരിശോധിച്ചപ്പോൾ മയക്കി കിടത്തിയതാണ് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു....
എന്റെ അനിയന്മാർക്ക് പരിക്കുകൾ ഉണ്ടായിരുന്നെങ്കിലും അതത്ര സീരിയസ് ആയിരുന്നില്ല... അവർക്കൊരു കുഴപ്പമില്ല എന്ന് മനസ്സിലാക്കിയപ്പോൾ നിന്റെയും കല്ല്യാണിയുടെയും മുഖം എന്റെ മനസ്സിലേക്ക് കടന്നു വന്നു ഒപ്പം ഒരു തരം ഭയവും. ഞാൻ വേഗം നിങ്ങളുടെ മുറി ലക്ഷ്യമാക്കി ഓടി പിന്നാലേ ദേവുവും രാജീവനും... നിങ്ങളുടെ മുറിയടുക്കുംതോറും ചൂട് ചോരയുടെ മണം എന്റെ മൂക്കിലേക്ക് തറച്ചുകൊണ്ടിരുന്നു... വാതിൽ തുറക്കുമ്പോൾ എന്റെ കൈ വിറക്കുന്നുണ്ടായിരുന്നു...
എന്നാൽ വാതിൽ തുറന്നപ്പോൾ അക്ഷരാർത്ഥത്തിൽ ഞങ്ങൾ ഞെട്ടി പോയി.... അത്രയും ഭയാനകമായിരുന്നു ആ കാഴ്ച...ചോരയിൽ കുളിച്ചുകിടക്കുന്ന മുറി. കയ്യിൽ കത്തിപിടിച്ചു ബോധമില്ലാതെ കിടക്കുന്ന മായ.... അവളുടെ തൊട്ടടുത്തായി കിടക്കുന്ന നീയും... നിന്റെ തലയിൽ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു....
എന്റെ കണ്ണുകൾ കല്ലുവിനെ തിരഞ്ഞു. അവൾ ഒരു ചുവരിലായി ചാരി നിന്നേ
💬 Comments
View all comments