Chapter Title : ജാതകം ചേരുമ്പോൾ 21 [കാവൽക്കാരൻ] [Climax]
ഓടി...കുറേ ദൂരമുണ്ട് എന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും അവൾ പിന്മാറാൻ തയാറായില്ല...
പിന്നേയും അവളോട് പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കിയ ഞാൻ കൂടേ പോവുക എന്നല്ലാതെ വേറേ ഒരു വഴിയും അപ്പോൾ എന്റെ മുമ്പിൽ തെളിഞ്ഞില്ല....ഏകദേശം നാലു മണിക്കൂർ യാത്ര അത് കഴിഞ്ഞ് വീണ്ടും ഒരു മണിക്കൂർ എടുത്തു അവനേ ഒന്ന് കണ്ടുപിടിക്കാൻ. അവനേ കണ്ടതും ദേവു അവന്റെ മുഖത്തിനിട്ട് ആഞ്ഞൊരു അടി കൊടുത്തു.....
അതു മതിയായിരുന്നു അവന്റെ വായിൽ നിന്നും സത്യങ്ങൾ എല്ലാം കേൾക്കാൻ.... എല്ലാത്തിന്റേ പിന്നിലും മഹാദേവനും അവന്റെ കുടുംബവുമാണ് എന്ന് ഞങ്ങൾ മനസ്സിലാക്കി... എന്നാൽ അതിൽ ആദിയും മായയും ഉൾപ്പെട്ടത് ശരിക്കും പറഞ്ഞാൽ വിശ്വസിക്കാനായില്ല.....
മായക്ക് ഉള്ളത് നിന്നോടുള്ള പ്രാന്തമായ പ്രണയമായിരുന്നെങ്കിൽ ബാക്കി ഉള്ളവർക്ക് ആ ആത്മാവിനോടുള്ള ഭയമായിരുന്നു.....പിന്നേ അവനേ ഭീഷണി പെടുത്തിയ കഥ കൂടേ കേട്ടപ്പോൾ തിരിച്ചു എന്ത് പറയും എന്ന് ഞങ്ങൾക്ക് മനസ്സിലായില്ല..... ശേഷം രാജീവനോട് ഞങ്ങളോടൊപ്പം വരാൻ ദേവു കുറേ നിർബന്ധിച്ചു പക്ഷേ ഭയം അപ്പോഴേക്കും അയാളെ കീഴ്പ്പെടുത്തിയിരുന്നു....
അവിടേ ഇനിയും നിന്നിട്ട് കാര്യമില്ല എന്ന് ഞങ്ങൾ മനസ്സിലാക്കി...അങ്ങനെ തിരിച്ചു പോവാൻ നിൽക്കുമ്പോഴാണ് രാജീവൻ അന്ന് രാത്രിയിൽ പരമേശ്വരൻ ചെയ്യാൻ പോകുന്ന കാര്യങ്ങളെ കുറിച്ച് പറയുന്നത്....എല്ലാം കേട്ട് കഴിഞ്ഞ അപ്പോൾ തന്നെ ഞാനും ദേവുവും പല നമ്പറിലേക്കും മാറി മാറി വിളിച്ചു പക്ഷേ ആരും ഫോൺ എടുത്തില്ല....
എന്തോ അരുതാത്തത് നടക്കാൻ പോവുന്ന എന്ന ഭയം ഞങ്ങളിൽ ഉടലെടുത്തു.... ദേവു ഒരിക്കൽ കൂടേ രാജീവനോട് കൂടേ വരാൻ ആവശ്യപെട്ടു അപ്പോഴും അതേ മറുപടി തന്നെയാണ് അയാളിൽ നിന്നും കിട്ടിയത്... എന്നാൽ
💬 Comments
View all comments