0%

Chapter Title : ജാതകം ചേരുമ്പോൾ 21 [കാവൽക്കാരൻ] [Climax]

പോലും പ്രത്യേക മണമായതുകൊണ്ട് അവൾക്ക് പേടിക്കാനില്ല..

പക്ഷേ അതുപോലെയല്ല അവളുടെ മുഖമിരിക്കുന്നത്....

"എന്താടി... ഇത്... "

അവളുടെ മുഖം ചൂണ്ടികാണിച്ചുകൊണ്ട് ഞാൻ ചോദിച്ചു...

അവൾ കണ്ണാടിയിലേക്കൊന്ന് നോക്കി...

അയ്യോ ഇതെന്താ ഇങ്ങനെ..... വേഗം തന്നെ അവൾ അവളുടെ മുഖം ഒക്കെ തുടച്ച് വൃത്തിയാക്കാൻ തുടങ്ങി....

കാരണം അവളേ ഇപ്പോൾ കണ്ടാൽ ആരോ പീഡിപ്പിച്ചു വിട്ടതുപോലെയുണ്ട്...കണ്മഷിയൊക്കെ പരന്ന് കവിളിലെല്ലാം കരഞ്ഞതിന്റ പാടുകളായി.... 😐

കാറിന് വെളിയിലിറങ്ങി ഞങ്ങൾ വീട്ടിലോട്ട് നടക്കാൻ തുടങ്ങി.... ഇറങ്ങിയപ്പോൾ തന്നെ മുഴുവൻ നനഞ്ഞു...

നല്ല ഊമ്പിയ മഴ....

അല്ല സോറി നല്ല മഴ... 😊

എന്നാൽ പ്രശ്നങ്ങൾ അപ്പോളും തീർന്നിട്ടുണ്ടായിരുന്നില്ല....

"അയ്യോ....... "

കല്ല്യാണിയുടെ നിലവിളി കേട്ടതും ഞാൻ അവളെയൊന്നു നോക്കി...

"എന്താടി... 😤"

"എടാ... നടക്കാൻ പറ്റുന്നില്ലടാ.... വേദനിക്കുന്നു...."

കോരിച്ചൊരിയുന്ന മഴയിൽ നിലത്ത് മുട്ട് കുത്തിക്കൊണ്ടിരുന്നവൾ പറഞ്ഞു....

"നിന്റെ ആക്രാന്തം കണ്ടപ്പോഴേ എനിക്ക് മനസ്സിലായതാ ഇത് ഇങ്ങനെയൊക്കെ അവസാനിക്കൂ എന്ന്...😤"

"നോക്കി നിൽക്കാതെ എന്നേ ഒന്ന് എടുത്ത് കൊണ്ട് പോടാ പട്ടി....."

വേറേ വഴിയില്ല എന്ന് എനിക്കും മനസ്സിലായി ഞാൻ അവളെ കോരിയെടുത്ത് വീട്ടിലേക്ക് നടന്നു....

കാളിങ്ബെൽ ബെല്ലടിക്കാൻ നിന്നതും വാതിൽ തുറന്നു....

"നിന്നെയൊക്കെ എത്ര നേ..... "

എന്റെ കയ്യിൽ കല്ല്യാണി കിടക്കുന്നത് കണ്ടപ്പോൾ ദേവു ചേച്ചി പറയാൻ വന്ന വാക്കുകൾ വിഴുങ്ങി....

"കല്ലുന് എന്ത് പറ്റി...."

ചേച്ചി ഞങളുടെ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു....

"ഏയ്... ഒന്നുല്ല ചേച്ചി കാലൊന്ന് ഉളുക്കിയതാ...."

"ഹോസ്പിറ്റലിൽ പോവണോ....?"

ചേച്ചി ചോദിച്ചു....

"ഏയ്‌ അതിന്റ ആവശ്യമൊന്നുമില്ല....ഒന്ന് തൈലം തേച്ച് ഉഴിഞ്ഞാൽ മതി..."

ഞാനാണ് അതിന് മറുപടി

💬 Comments

View all comments