Chapter Title : ജാതകം ചേരുമ്പോൾ 21 [കാവൽക്കാരൻ] [Climax]
ഫോട്ടോ എടുക്കാനാണോ ഇവനേ ഇങ്ങോട്ട് വിളിപ്പിച്ചേ... പാവം... 🙁
അച്ഛനെയും അമ്മയേയും ഇരുപ്പിടത്തിൽ ഇരുത്തി കുഞ്ഞിനെ അവരുടെ കയ്യിൽ കൊടുത്ത് ഞങ്ങൾ എല്ലാവരും ബാക്കിലായി നിന്നു....
"റെഡിയായോ.... "
അരുൺ ക്യാമറാ കണ്ണുകളിലൂടെ നോക്കിക്കൊണ്ട് പറഞ്ഞു...
എന്നാൽ അതിനു മറുപടി കൊടുത്തത് തുമ്പിയായിരുന്നു..
"ബൂ...ബൂ....."
അവളുടെ മറുപടി കേട്ടതും ഞങ്ങൾ എല്ലാവരും ഒരുപോലെ ചിരിക്കുകയും അരുൺ ഞങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷവും പകർത്തി.........❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അവസാനിച്ചു.......
പിന്നേയും എല്ലാവരുടെയും പല പല ഫോട്ടോസ് എടുത്തു കൊടുത്തിട്ടാണ് അരുൺ താഴെ വച്ചത്...
ശേഷം അച്ഛനെയും അമ്മയേയും ഒഴിച്ച് ബാക്കിയുള്ളവരേ മുഴുവൻ ചേച്ചി ചേച്ചിയുടെ മുറിയിലേക്ക് ക്ഷണിച്ചു.....
മുറിയിലെത്തിയതും ചേച്ചി ഡോർ ലോക്ക് ചെയ്തു....
ശേഷം
"അരുണേ ഞാൻ എന്തിനാ ഇങ്ങോട്ട് വിളിപ്പിച്ചേ എന്ന് അറിയാമോ.. "
ചേച്ചി അരുണിനോട് ചോദിച്ചു...
"ഫോട്ടോ എടുക്കാനല്ലേ...."
എന്റെ മറുപടി കേട്ട് എല്ലാവരും ചിരിച്ചു...
എന്നാൽ ചേച്ചി കണ്ണുരുട്ടിയപ്പോൾ എല്ലാവരും ചിരി കടിച്ചു പിടിച്ചു...
ശേഷം ചേച്ചി....
"അല്ല.... എനിക്ക് നിങ്ങളോട് എല്ലാവരോടും കൂടി ഒരു കാര്യം പറയാനുണ്ട്.... ഞാൻ കേരളത്തിന്റെയും തമിഴ്നാടിന്റെയും ബോർഡറിലുള്ള ഹിൽ സൈഡിൽ ഒരു ബംഗ്ലാവ് വാങ്ങിയിട്ടുണ്ട് നമ്മുക്ക് കുറച്ചു ദിവസം അവിടേ പോയി നിന്നാലോ..... അതൊരു റിസോർട് ആക്കാൻ ഉള്ള സെറ്റപ്പിൽ ആണ് എന്നാലും അതിനു മുൻപ് നമ്മുക്ക് കുറച്ചു ദിവസം അവിടേ പോയി നിൽക്കാം.... എന്റെ കുറച്ച് ഫ്രണ്ട്സും ഉണ്ട് എന്നാലും എനിക്ക് നിങ്ങളുടെ സഹായവും കൂടേ വേണം...."
ചേച്ചി പറഞ്ഞു നിർത്തിയതും എല്ലാവരും നിശബ്ധമായി....
"എനിക്ക് സമ്മതമാണ്....."
മായ അവളുടെ സമ്മതമറിയിച്ചു... പിന്നീട് ബാക്കിയുള്ളവരും
💬 Comments
View all comments