0%

Chapter Title : ജാതകം ചേരുമ്പോൾ 21 [കാവൽക്കാരൻ] [Climax]

അവരുടെ സമ്മതമറിയിച്ചു....

ചേച്ചി അരുണിന്റെ മറുപടിക്കായി കാതോർത്തു...

അവൻ സമ്മതിക്കാൻ ചാൻസ് ഉണ്ടാവില്ല കാരണം ലീവ് ഒന്നും കിട്ടിണ്ടാവില്ല....

അരുൺ മറുപടി പറയാതെ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് ആരെയോ കോൾ ചെയ്തു....

"ഹലോ സർ എനിക്ക് കുറച്ചു ദിവസത്തെ ലീവ് വേണം.............................യെസ്.. സർ.... ഒക്കെ ഷുവർ സാർ...."

കൂടുതൽ നേരം സംസാരിക്കാതെ അവൻ പെട്ടെന്ന് തന്നെ ഫോൺ വെച്ചു...

ഇവന്റെ അച്ഛനാണോ കേരള പോലീസിന് ശമ്പളം കൊടുക്കുന്നത് പറഞ്ഞപ്പോൾ തന്നെ ലീവ് ചോദിക്കാൻ....😳

"ഞാൻ റെഡി..."

അരുൺ ചേച്ചിയോട് പറഞ്ഞു....

അഹ് ബെസ്റ്റ് വിളിച്ചവനും കൊള്ളാം ലീവ് കൊടുത്തവനും കൊള്ളാം.... 😐

" അപ്പോ അച്ഛനും അമ്മയും...?"

കല്ല്യാണിയായിരുന്നു അത് ചോദിച്ചത്....

"അവർക്ക് ഇന്ത്യയ്ക്ക് പുറത്ത് കുറച്ചു സ്ഥലങ്ങളൊക്കെ കാണാൻ ആഗ്രഹമുണ്ടത്രേ അപ്പോൾ അവർക്ക് ഞാൻ അതിനുള്ള എല്ലാ സംവിധാനങ്ങളും ചെയ്തു കൊടുത്തു അവർ നാളെത്തന്നെ ഇവിടുന്ന് പോകും......,നമ്മളും....."

ചേച്ചിയുടെ മറുപടിയുമെത്തി....

കാര്യങ്ങളൊക്കെ പറഞ്ഞു കഴിഞ്ഞതിനുശേഷം എല്ലാവരും അവരവരുടെ വഴിക്ക് പോയി......

പിറ്റേദിവസം രാവിലെ തന്നെ അരുൺൺ കുറ്റിയും പറിച്ച് ആദ്യമേ വന്നിരുന്നു.....

ശേഷം ഞങ്ങൾ യാത്ര തുടങ്ങി....

ഏകദേശം ഒരു എട്ടുമണിക്കൂർ യാത്രയ്കൊടുവിൽ ഞങൾ നാഗതിരുമുറി എന്ന് പറയുന്ന ഒരു സ്ഥലത്തെത്തി...

അവിടേ നിന്നും ഒരു പോക്കറ്റ് റോഡിലൂടെയാണ് കാറുകൾ സഞ്ചരിച്ചത്...

കശ്മീർ എത്തിയത് പോലെയുള്ള വൈബ് ചുറ്റും പച്ചവിരിച്ച പരവതാനികൾ.... വലിയ വലിയ മരണങ്ങൾ നീല ആകാശം... ശുദ്ധമായ വായു...

മൊത്തത്തിൽ പറഞ്ഞാൽ ഭൂമിയിൽ ഒളിഞ്ഞു കിടക്കുന്ന സ്വർഗ്ഗം പോലെ....

ഇവിടെയൊക്കെ റിസോർട്ട് ഉണ്ടാക്കിയാൽ പൊളിക്കും അമ്മാതിരി വൈബ്...

ഞങ്ങൾ ആ റോഡിലൂടെ

💬 Comments

View all comments