0%

Chapter Title : ജാതകം ചേരുമ്പോൾ 6 [കാവൽക്കാരൻ]

ദേ... ഇങ്ങോട്ട് നോക്ക് നിങ്ങടെ ചാട്ടം ഒക്കെ എനിക്ക് മനസിലാവുന്നുണ്ട്. അതിന് വാർത്ത വെള്ളം അങ്ങ് വാങ്ങി വെച്ചാൽ മതി....എന്നെ കിട്ടൂല അതിനൊന്നും."

അമ്മ:"അല്ലെങ്കിലും നിനക്കൊന്നും അത്രയും നല്ലതിനെ ഒന്നും കിട്ടില്ലടാ 😡"

ഞാൻ:"അത് ഞാൻ അങ്ങ് സഹിച്ചു...."

"എന്താണ് അമ്മയും മോനും കൂടെ ഒരു സ്വകാര്യം പറച്ചിൽ " ചിറ്റ ആണ്..പുറകിൽ ഓരോരുത്തരും വരി വരി ആയി വരുന്നുണ്ട്...

"ഏയ്.... ഞങ്ങൾ വെറുതെ... 😊"ഞാൻ മറുപടി കൊടുത്തു

ഞാൻ:"കാർ ഞാൻ എടുക്കാം..."

അച്ഛൻ:"കാറോ. കാറിൽ ഒന്നും അല്ല പോവുന്നെ... നടക്കണം"

ഞാൻ:"നടക്കാനോ ഞാൻ ഒന്നും ഇല്ല നിങ്ങൾ പോയിട്ട് വാ...."

ചിറ്റ:"സിദ്ധു മോനെ കുറച്ച് ദൂരമേ ഉള്ളു ഡാ.... എന്റെ പൊന്ന് മോൻ അല്ലേ വാ..."

"എന്റെ ചിറ്റേ ഈ വരാതെ ഇരിക്കുന്നവരെ ഒക്കെ എന്തിനാ വെറുതെ നിർബന്ധിക്കാൻ പോകുന്നെ. വാ നമ്മക്ക് പോവാം ഇപ്പൊ തന്നെ വൈകി."

ആരുടെ ആണ് ഈ അവലക്ഷണം കെട്ട ശബ്ദം?.

ഓഹ് ഇവളാണോ.....

ഞാൻ അവളോട് മുറുപടി പറയാൻ പോയില്ല. താൽപ്പര്യം ഇല്ല.

ഞാൻ ഒന്നും പറയാത്തത് കണ്ടിട്ടാവും അവളും ചുണ്ട് കൊട്ടി മിണ്ടാതെ ഇരുന്നു...

എല്ലാവരുടെയും സ്നേഹപ്രകടത്തിന് മുമ്പിൽ ഞാൻ വീണു. നടക്കാൻ തന്നെ തീരുമാനിച്ചു.

"അല്ല മുത്തശ്ശി എവിടെ"ഞാൻ എല്ലാവരോടും കൂടെ ആയിട്ട് ചോദിച്ചു.

ഇനി അവളെ സ്നേഹം കൊണ്ട് മൂടിയ നിമിഷം കൊണ്ട് എല്ലാവരും മുത്തശ്ശി തള്ളയെ മറന്നോ എന്നൊരു സംശയം.

അച്ഛൻ:"അമ്മക്ക് വയ്യല്ലോ. അതോണ്ട് കാറിൽ വന്നാൽ മതി എന്ന് പറഞ്ഞു....ചന്ദ്രനും ഉണ്ട് കൂടെ"

മര്യാദക്ക് ഡ്രൈവർ ആയെങ്കിലും അതിൽ കേറി പോയാൽ

💬 Comments

View all comments