0%

Chapter Title : ജാതകം ചേരുമ്പോൾ 6 [കാവൽക്കാരൻ]

പോലുണ്ട്..😁"

ഞാൻ പറയുന്ന കെട്ടിട്ടാവണം അഭിമാനം കൊണ്ടൊന്നു അവൾ പൊങ്ങി.....

"അവന്റെ ഒരു പഞ്ഞിക്കെട്ട് വാ ഇങ്ങോട്ട്" അതും പറഞ്ഞു അവൾ എന്റെ കയ്യും പിടിച്ച് നടക്കാൻ തുടങ്ങി.....

ക്ഷേത്രം എത്തി അവർ ഞങ്ങളെ കാത്തു നിൽക്കുകയാണ്...... ചേച്ചിമാർ ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നുണ്ട് കാരണം വൈശു എന്റെ കയ്യിൽ തന്നെ പിടിച്ച് നിൽക്കുകയാണ് അത് അവർക്ക് അത്ര സുഖിച്ചിട്ടില്ല...... ഞാൻ കൈ കുറച്ചൂടെ മുറുക്കെ പിടിച്ചു അവരെ കാണിക്കാൻ തന്നെ.... 😏

അതിനു ശേഷം എല്ലാവരും തൊഴാൻ പോയി.... മനുഷ്യനാണ് ദൈവം എന്ന് വിശ്വസിക്കുന്ന എനിക്ക് ബാക്കി ഉള്ള ദൈവങ്ങളിൽ വിശ്വാസം ഉണ്ടായിരുന്നില്ല. ദേവു ചേച്ചിക്കും അങ്ങനെ ആണ്. എല്ലാവരും തൊഴാൻ പോയപ്പോൾ ഞാനും ചേച്ചിയും മാത്രമായി അവിടെ.അമ്മയ്ക്കും അച്ഛനും ഞങ്ങടെ സ്വഭാവം അറിയുന്നത് കൊണ്ട് തന്നെ ഞങ്ങളെ കൂടുതൽ നിർബന്ധിച്ചില്ല... നിർബന്ധിച്ചിട്ട് കാര്യം ഇല്ല എന്ന് കരുതിയിട്ടാവണം....

ഞങ്ങൾക്കിടയിൽ മൗനം തന്നെ ആണ്...

ഞാൻ കുറച്ച് മാറി കാണുന്ന ആൽമരത്തിന്റെ ചുറ്റുമുള്ള ഇരുപ്പിടത്തിൽ ചെന്നിരുന്നു. ചേച്ചിയും എന്റെ പിന്നാലെ വരുന്നു എന്നുള്ളത് എനിക്ക് നോക്കാതെ തന്നെ അറിയാൻ കഴിഞ്ഞിരുന്നു.... എനിക്ക് കുറച്ചൊക്കെ ഒരു സന്തോഷം തോന്നി....

ഞാൻ അവിടെ പോയി ഇരുന്നു അത്യാവശ്യം വലിപ്പമുള്ള ആൽ ആയത്കൊണ്ട് തന്നെ ഇരിക്കാനും വലിയ സ്ഥലമുണ്ടാക്കിയിരുന്നു അതിന് ചുറ്റും.....

ഞാൻ ഇരുന്നതിന്റെ തൊട്ടടുത്തായി ചേച്ചിയും ഇരുന്നു. ചേച്ചിയുടെ മുഖത്ത് ഒരു തരം കള്ള ചിരി കാണാം....

ചേച്ചി ഇരുന്നതും ഞാൻ കുറച്ചു നീങ്ങി ഇരുന്നു. അത് കണ്ടിട്ടാവണം ആ ചിരി പോയി മുഖത്ത് ചെറിയ ഒരു ദേഷ്യം

💬 Comments

View all comments