Chapter Title : ജലവും അഗ്നിയും 13 [Trollan]
തിരിച്ചു വീട്ടിലേക് ഓടി കയറാൻ നോക്കിയപ്പോൾ.
"ഡീ...
ഈ പെട്ടി ഒക്കെ ഒന്നു ചുമ്മാന്ന് ഉള്ളിലേക്കു വെക്കാൻ സഹായിക്കടി."
ജ്യോതിക... അപ്പൊ തന്നെ.
"തന്നെ തന്നെ ചുമ്മാന്നോ."
എന്ന് പറഞ്ഞു അവൾ ഓടി കുഞ്ഞിന്റെ അടുത്ത് വന്നു ഇരുന്നു.
ലെവൻ ആ പെട്ടി വലിച്ചു സൈഡിൽ വെച്ചിട്ട്.
എന്റെ അടുത്ത് വന്നു നിന്ന് ചിരിച്ചു.
എന്നിട്ട് കാർത്തികയെ അടിമുടി നോക്കിട്ട്.
ഒരു ഷേക്ക് ഹാൻഡ് കൊടുക്കാൻ നോക്കി...
പക്ഷേ അവൾക് ആളെ മനസിലായില്ല അതുകൊണ്ട് ഷേക്ക് ഹാൻഡ് കൊടുത്തില്ല.
അത് മനസിലാക്കിയ അവൻ പുറകിൽ നിൽക്കുന്ന ജനിയെ കണ്ടു.
"ഒറ്റക്ക് ഇട്ടേച് മുങ്ങില്ലേ..."
അപ്പൊ തന്നെ ജാനി..
"അതിന് നീ ഏതാടാ വാഴേ."
"ഓ എന്നെ മറന്നു അല്ലെ ... പക്ഷേ എന്റെ സാറിന് മാറിവി ഉണ്ടാകില്ലായിരിക്കും.
അല്ലെ വിവേക് സാറെ.... സോറി... കാർത്തിക് സാറെ."
"നിന്നെ എനിക്ക് മനസിലായില്ലല്ലോ."
"ആയോ സാറെ... ചതിക്കല്ലേ...
താമസിച്ചു പോയി...
ജയിലിൽ ആയിരുന്നു...
ആരും അറിയിച്ചില്ല... അവസാനം ഈ അടുത്ത് ആഴ്ച അറിഞ്ഞേ... എല്ലാത്തിനും വിഷം വെച്ചിട് ഓടി കിതാച് വന്നതാ...
കൈയിൽ നയാ പൈസ ഇല്ലാ.. കള്ള വണ്ടി കയറി യാ ഷൊർണുർ എത്തിയെ...
പിന്നെ ഓട്ടോ വിളിച്ചു... ഇങ് എത്തിയത്."
അപ്പൊ തന്നെ അവനെ ചേർത്ത് പിടിച്ചിട്ട്...
"നീ തിരിച്ചു എത്തി എന്ന് ഞാൻ അറിഞ്ഞായിരുന്നു.. "
ഞാൻ കാർത്തികയെ നോക്കി പറഞ്ഞു..
"എന്നെ വരെ അടിച്ചു ഇടാൻ ആൾ ഉണ്ടോ എന്ന് നീ ചോദിച്ചില്ലേ...
ദേ ഇവന് കഴിയും...
അതായത്...ഞാൻ ട്രെയിങ് കൊടുത്ത ഒരേ ഒരാൾ.
💬 Comments
View all comments