Chapter Title : ജലവും അഗ്നിയും 13 [Trollan]
സാറിന് മാറിവി ഉണ്ടാകില്ലായിരിക്കും.
അല്ലെ വിവേക് സാറെ.... സോറി... കാർത്തിക് സാറെ."
"നിന്നെ എനിക്ക് മനസിലായില്ലല്ലോ."
"ആയോ സാറെ... ചതിക്കല്ലേ...
താമസിച്ചു പോയി...
ജയിലിൽ ആയിരുന്നു...
ആരും അറിയിച്ചില്ല... അവസാനം ഈ അടുത്ത് ആഴ്ച അറിഞ്ഞേ... എല്ലാത്തിനും വിഷം വെച്ചിട് ഓടി കിതാച് വന്നതാ...
കൈയിൽ നയാ പൈസ ഇല്ലാ.. കള്ള വണ്ടി കയറി യാ ഷൊർണുർ എത്തിയെ...
പിന്നെ ഓട്ടോ വിളിച്ചു... ഇങ് എത്തിയത്."
അപ്പൊ തന്നെ അവനെ ചേർത്ത് പിടിച്ചിട്ട്...
"നീ തിരിച്ചു എത്തി എന്ന് ഞാൻ അറിഞ്ഞായിരുന്നു.. "
ഞാൻ കാർത്തികയെ നോക്കി പറഞ്ഞു..
"എന്നെ വരെ അടിച്ചു ഇടാൻ ആൾ ഉണ്ടോ എന്ന് നീ ചോദിച്ചില്ലേ...
ദേ ഇവന് കഴിയും...
അതായത്...ഞാൻ ട്രെയിങ് കൊടുത്ത ഒരേ ഒരാൾ.
അനിരുധ്."
അപ്പൊ തന്നെ കാർത്തിക്ക് ആളെ മനസിലായി. വേറെ ഒന്നും അല്ല ഞാൻ അവളോട് എല്ലാം പറഞ്ഞു കഴിഞ്ഞിരുന്നു.
ജാനി ചിരിച്ചിട്ട്..
"ഇത് എന്ത് കോലം ആടാ... ബനിയനും നിക്കറും.."
"ഡീ നീ ഒന്നും പറയണ്ട...
ഉടുക്കാൻ തുണി ഇല്ലാതെയാ pak ന്ന് ജയിലിൽ കിടന്ന ഞാൻ ചാടി നിന്റെ അടുത്ത് വന്നപ്പോൾ... നീ ഇന്ത്യലേക് മുങ്ങി എന്ന് അറിഞ്ഞേ..
പിന്നെ അവിടെ ന്ന് തൊട്ട് തുണികൾ അടിച്ചു മാറ്റിയ ഇവിടെ വരെ എത്തിയെ."
"അപ്പൊ ഈ ബാഗ് എന്താണ്.?"
"തെളിവ് ഇട്ടേച് പോകരുതെല്ലോ എല്ലാം ഇതിൽ ഉണ്ട്."
അവൻ ആ ബാഗിൽ നിന്ന് കുറയെ ഡോക്യുമെന്റ് ഒക്കെ എടുത്തു എന്റെ കൈയിൽ തന്നു ബാക്കി എല്ലാം തപ്പി നോക്കിയ ശേഷം അതെല്ലാം വെളിയിൽ കൊണ്ടു പോയി ഇട്ട് അങ്ങ് കത്തിച്ചു അതും നോക്കി അവൻ നിന്ന്.
ഞാൻ അവൻ തന്ന ഡോക്യുമെന്റ് എല്ലാം നോക്കിട്ട് ആവശ്യം ഇല്ലാത്തത് എല്ലാം കിറി കളഞ്ഞ ശേഷം ആവശ്യം ഉള്ളത് പാക്ക് ചെയ്തു ഒരു പോസ്റ്റ് ഐഡി ജനിക് കൊടുത്തു അങ്ങോട്ടേക്ക് തപാൽ വഴി ഇപ്പൊ തന്നെ അയച്ചേക്കു എന്ന് പറഞ്ഞു. ജാനി അപ്പൊ തന്നെ ജ്യോതികയേയും കൂട്ടി അവളുടെ സ്കൂട്ടി പോയി.
അനിരുധ് ആ കാത്തുന്നതും നോക്കി അവിടെ നിൽക്കുക ആയിരുന്നു.
അനിരുത്... എന്നുള്ള കാർത്തിയുടെ വിളി കേട്ട് ആണ് അവൻ തിരിച്ചു വന്നേ.
കാർത്തിക അപ്പൊ തന്നെ.
"ഡാ വല്ലതും കഴിച്ചോ...."
"ഇല്ലാ ചേച്ചി...
തല്ലിപ്പെടച്ചു കയറി വന്നത് ആണ്...
മലയാളം അങ്ങനെ ശെരിക്കും വഴങ്ങുന്നില്ല പറയാൻ..
💬 Comments
View all comments