0%

Chapter Title : ജലവും അഗ്നിയും 3 [Trollan]

Author : Trollan Read All Parts 1K

പറഞ്ഞപോലെ മുബൈലെ റോയൽ ഹോട്ടലിന്റെ ഫ്രണ്ടിൽ ഉള്ള ഒരു ബെഞ്ചിൽ തന്നെ ഇടാം പിടിച്ചു അവനെയും കത്ത് കാർത്തിക നിന്നു. അവളുടെ സ്റ്റേഷൻ പരിധിയിൽ നിന്ന് വളരെ അകലെ ആയത് കൊണ്ട് ആർക്കും തന്നെ പരിചയം കാണില്ല എന്ന് അവൾക് അറിയാം അവനും അത് സൈഫ് ആണെന്ന് കരുതി കൊണ്ട് ആണ് ഇത്രയും ദൂരം വന്നത് തന്നെ.

ഓരോ ബസും സ്റ്റോപ്പിൽ നിർത്തുമ്പോഴും അവളുടെ കണ്ണുകൾ അവനെ തേടി കൊണ്ട് ഇരുന്നു.

തനിക് സിവൽ സർവീസ് റിസൾട്ട്‌ നോക്കിയതിനേക്കാൾ കൂടുതൽ ആകാംഷ ആയി ആണ് അവനെ കത്ത് ഇരിക്കുന്നത് എന്ന് മനസിലായി.

അവൻ ഏത് വേഷത്തിൽ ആയിരിക്കും വരുവാ.

ആ ചോട്ടാ താടി ഒക്കെ വടിച്ചു നല്ല നീറ്റു ആയ വേഷത്തിൽ എത്തിയാൽ മതി ആയിരുന്നു.

അവന്റെ കൂടെ ഇന്ന് മുഴവനും ചെലവഴിക്കണം.

കാർത്തിക യേ നീ ആദ്യം ആയിട്ട് ആട്ടോ ഒരു ആണിന്റെ കൂടെ ഇങ്ങനെ വാക്കുകളും പ്രവർത്തികളും കൺട്രോൾ ചെയ്യണം.

അവൾ എല്ലാം മനസിൽ പറഞ്ഞു കൊണ്ട് അവിടെ ഉണ്ടായിരുന്ന ബെഞ്ചിൽ അവനെ കാത് ഇരുന്നു. കടൽ കാറ്റ് അവളുടെ കർകുന്തലുകളെ മുഖത്തേക് തട്ടി ഇടുന്നുണ്ടെങ്കിലും അവയെ കാർത്തിക ചെവിയുടെ പുറകിലേക്ക് നിറ്റ് ആയി കയറ്റി വെച്ച് ആകാംഷ യോടെ അവനെ കാത്തിരുന്നു.

സമയം പോയിക്കൊണ്ട് ഇരുന്നു.

"എന്താണ് അവൻ വരാതെ ഒരു മണിക്കൂർ ആയി. ഇനി അവൻ വരില്ലേ?

യേ അങ്ങനെ..

ഞാൻ ടൈം പറഞ്ഞില്ലല്ലോ.

ഓ ഷിറ്റ്....

ഇനി രാത്രി വരെ ഇവിടെ നിൽക്കേണ്ടി വരുമോ? എന്റെ പ്ലാൻ ഒക്കെ ആകെ

💬 Comments

View all comments