Chapter Title : ജലവും അഗ്നിയും 3 [Trollan]
എല്ലാം അനിയത്തിയുടെ കുസൃതി കളും ഒക്കെ.
അതൊക്കെ കേട്ട് അവനും കൊതി തോന്നി. തനിക്കും കാർത്തികയെ പോലെ ഒരു ഫാമിലി ഉണ്ടായിരുന്നേൽ എന്ന്.
അങ്ങനെ സമയം രാത്രി ആയി.
"എടാ നമുക്ക് ഇവിടത്തെ പമ്പിൽ പോയാലോ?"
"എന്തോന്ന്??"
"ബാറിൽ."
"പോകാം.
അല്ലാ മേഡം ഒക്കെ അടിക്കുവോ."
"ഇടക്ക്. ഇയാളോ?"
"ഓസിന് കിട്ടിയാൽ അടിക്കും അല്ലാതെ കുടിക്കില്ല മൊത്തം വ്യാജൻ അല്ലെ ലിവർ വരെ പോകും."
"എന്നാ വാ നമുക്ക് ബിയർ അടിക്കം.
ആദ്യം ഈ ഭായി ലുക്ക് മാറ്റം.
ദേ ആ തുണി കടയിൽ കയറാം."
എന്ന് പറഞ്ഞു അവനെയും കൊണ്ട് അങ്ങോട്ട് പോയി.
താൻ ഒരു ips കാരി എന്നുള്ള ചിന്ത ഒക്കെ കാർത്തിക മറന്നു പോയി.
പക്ഷേ അവന് അത് നന്നായി അറിയാം ആയിരുന്നു.
അവിടെ ചെന്ന് നല്ല ഡ്രസ്സ് ഒക്കെ മേടിച്ചു ഇട്ട്. അവനെ കണ്ടതോടെ.
കാർത്തിക മനസിൽ പറഞ്ഞു.
ഇവന് ഇത്രയും ലുക്ക് ഉണ്ടായിരുന്നോ. ഓ ആ താടിയും വടിച്ചു മുടിയും വെട്ടിയാൽ ഒടുക്കത്തെ ലുക്ക് ആയിരിക്കും ആ മോന്ത കാണാൻ.ബോഡി ഒക്കെ സൂപ്പർ. മാസിൽസ് ഒക്കെ പാകത്തിന് ഉണ്ട്.
നിന്നെ ഞാൻ വിടില്ലടാ. എന്റെ നാട്ടിൽ എത്തികോട്ടെ. നിന്നെ നല്ല ഒരാൾ ആക്കി നിന്നെ കൊണ്ട് തന്നെ എന്നെ കെട്ടിക്കും.
അതേ സമയം അവന്റെ മനസിൽ.
ആരെങ്കിലും കണ്ടാൽ പണി ആക്കുമോ. ഒരു തൊപ്പി കൂടി വാങ്ങി തലയിൽ വേകം.
ഈ പെണ്ണിന്റെ കണ്ണുകൾ എന്നെ പിടിച്ചു നിർത്തുവല്ലോ.
"ആൾ ഇപ്പൊ സൂപ്പർ ആയല്ലോ..
വാ പോകാം."
ഒരു തൊപ്പിയും
💬 Comments
View all comments