Chapter Title : ജലവും അഗ്നിയും 3 [Trollan]
ഓർമ്മ ഇല്ലാ.
ആ ഞാൻ എങ്ങനെ എല്ലാം ഉള്ള മേഡത്തെ.
പിന്നെ ഈ പണി.
എനിക്ക് ജീവിക്കാൻ ഉള്ളത് ആണ്. എന്നെങ്കിലും ഈ തെരുവിൽ കിടന്നു മരിക്കും.
അത് എവിടെ ആയാലും എന്താ."
"എടാ ഞാൻ....
നീ.."
കാർത്തിക്കക് ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ആയി.
"വാ മേഡം നമുക്ക് നടത്തം തുടങ്ങാം."
"ഉം."
"മേഡത്തിന്റെ അച്ഛനും അമ്മയും."
"അവരും പോലീസുകാർ തന്നെയാ."
"ആഹാ അപ്പൊ കുടുബം മൊത്തം പോലീസ് അല്ലെ.
അങ്ങോട്ട് ആണോ എന്നെ പറഞ്ഞു വിടുന്നെ ബെസ്റ്റ്."
അവിടെ ഒരു ബെഞ്ചിൽ ഇരുന്നു.
"താൻ ഞാൻ പറയുന്നത് കേൾക്.
എന്താണെന്നു എനിക്ക് പറയാൻ പറ്റണില്ല.
എനിക്ക് തോന്നുന്നത് നമ്മൾ തമ്മിൽ പഴയ ജന്മത്തിൽ എന്തൊ ബന്ധം ഉള്ള പോലെ.
എനിക്ക് നിന്നെ കണ്ടമുതൽ ആണ്.
ഞാൻ പറയുന്നത് കേൾക്.
ഈ തെരുവിൽ കിടന്നു മരിക്കാൻ നിന്നെ സമ്മതിക്കില്ല.
നീ പാലക്കാട് ഉള്ള ഞങ്ങളുടെ മംഗലശേരി തറവാട്ടിലേക് വരണം അവിടെ എന്തെങ്കിലും ജോലി ചെയാം.
ഞാൻ നിന്നെ നോക്കിക്കോളാം."
അവൻ ഒന്ന് ചിരിച്ചു.
"മേഡം അത് വിട്ടില്ലേ."
"ഇല്ലാ."
അവൻ ഒന്ന് ആലോചിച്ചു ഇരുന്നു.
അവന്റെ മനസിലൂടെ പലതും കടന്നു പോയി.
അന്ന് ആ ബൈക്ക് ആക്‌സിഡന്റ്ൽ ഒരു മിന്നായം പോലെ കണ്ടെങ്കിലും തനിക്കും ആ അവസ്ഥ ആണെന്ന് എങ്ങനെ ഞാൻ പറയും.
സ്വന്തം എന്ന് പറയാൻ തനിക്കും ആരും ഇല്ലാ.
"മേഡം. ഞാൻ നോക്കാം. "
കാർത്തികയുടെ മുഖത്ത് സന്തോഷം ആയി.
പിന്നീട് കാർത്തിക തന്റെ കുടുബത്തിലെ എല്ലാ കാര്യങ്ങളും പറഞ്ഞു അമ്പലത്തിൽ പോകുന്നതും
💬 Comments
View all comments