0%

Chapter Title : ജലവും അഗ്നിയും 6 [Trollan]

Author : Trollan Read All Parts 1.2K

കുളി ആയാലോ?"

"ഓ വേണ്ടാ..

നീ കുളിച്ചു ഇറങ്."

കാർത്തി തന്റെ ബാഗിൽ നിന്ന് ഡ്രസ്സ്‌ ഒക്കെ എടുത്തു. ടവൽ കാർത്തിക എടുത്തു കൊടുത്തു.

പിന്നെ ബാത്‌റൂമിൽ കയറി ഒരു നല്ല കുളി കുളിച്ചു.

ഡ്രസ്സ്‌ ഒക്കെ ഇട്ട് പുറത്തേക് വന്ന്.

അപ്പോഴാണ് കാർത്തികയുടെ മൊബൈൽ അടികുന്നെ.

അവൾ നോക്കിയപ്പോൾ സ്റ്റെല്ല ആണ്.

"ആ..

ഇയാൾ ഇപ്പൊ തന്നെ അവനെ തേടി പിടിക്കാൻ ഇറങ്ങിയോ?

രാവിലെ ഒന്ന് വിളിച്ചു പറഞ്ഞതല്ലേ ഉള്ള്.

പിന്നെ എന്താടി എന്നെ വിളിക്കാൻ ഒരു ബുദ്ധിമുട്ട്.

അവൻ ജീവനോടെ ഉണ്ട് എന്ന് അറിഞ്ഞതോടെ എന്നെ വേണ്ടാതായോ?"

കാർത്തിക ചിരിച്ചിട്ട് തല തോർത്തി കൊണ്ട് ഇരുന്ന അവന്റെ അടുത്ത് വന്ന് അവന്റെ നെഞ്ചിൽ തല വെച്ചിട്ട് സ്റ്റെല്ല യോട് പറഞ്ഞു അവൾ.

"അവന്റെ നെഞ്ചിൽ ആണ് ഇപ്പൊ ഞാൻ."

"എന്ത്?"

"അതേ അവൻ ഇങ്ങോട്ട് എത്തി.

അമ്പലത്തിൽ വെച്ച് ഞങ്ങൾ കണ്ടു മുട്ടി."

"ആണോ.

എന്നാ ഇന്ന് വൈകുന്നേരത്തെ ഫ്ലാറ്റിൽ തന്നെ ഞാൻ അവിടെ എത്തി ഇരിക്കും.

രാത്രി കാണാം.

ബൈ."

"ഹലോ...

അവൾ കട്ട് ചെയ്തു.

ഇത് എന്താണ്.

അവൾ ഇങ്ങോട്ട് വരുവാ എന്ന്!"

അവൻ ഒന്ന് ചിരിച്ച ശേഷം.

"വാ നമുക്ക് പോയി ഫുഡ്‌ കഴികാം.

നീയും കഴിച്ചില്ലലോ.

ദേ വയറ്റിൽ കിടക്കുന്ന

കുഞ്ഞിന് വിശക്കുട്ടോ."

കാർത്തികയേയും കൂട്ടി താഴെ വന്നു.

അർച്ചമ്മ ആണേൽ എല്ലാം റെഡി ആക്കി വെച്ച്.

ഞങ്ങൾ ആസ്വദിച്ചു തന്നെ കഴിച്ചു.

അർച്ച അമ്മ ആണേൽ വിശേഷം ഒക്കെ ചോദ്യവും തീറ്റിപ്പികൽ ആയിരുന്നു.

ജ്യോതിക ആണേൽ അവിടെ

💬 Comments

View all comments