0%

Chapter Title : ജലവും അഗ്നിയും 7 [Trollan]

Author : Trollan Read All Parts 936

ലക്ഷ്മി യുടെ രണ്ടു കുട്ടികളും ആണ്.

"ആഹാ ഇപ്പോഴാണോ തമ്പുരാട്ടിക് നേരം വെളുത്തെ?"
സ്റ്റെല്ല യുടെ ചോദ്യം എത്തി.

കാർത്തിക ചിരിച്ചിട്ട് വന്നു അവരുടെ ഒപ്പം ഇരുന്നിട്ട് ക്ഷീണം കാരണം ഉറങ്ങി പോയി.

"ഓ.. ഓ..

അല്ലാ ആൾ എന്ത്യേ.

എന്റെ കാർത്തു ടെ ഹൃദയം അടിച്ചു മാറ്റികൊണ്ട് പോയ ആൾ."

"എഴുന്നേക്കുന്നത്തെ ഉള്ള്.

ലക്ഷ്മി എന്നാ ഉണ്ട് വിശേഷം.

ഇപ്പൊ പ്രശ്നം ങ്ങൾ ഒന്നും ഇല്ലല്ലോ നമ്മുടെ സ്റ്റേഷനിൽ?"

ലക്ഷ്മി സ്റ്റെല്ല യേ നോക്കി.

സ്റ്റെല്ല പറഞ്ഞു തുടങ്ങി.

"അതിന് പ്രശ്നം ഉണ്ടാകാൻ ആരേലും ഉണ്ടെങ്കിൽ അല്ലെ പ്രശ്നം കാണുകയുള്ളു.

അന്നത്തെ ആ എൻകൗണ്ടർ എല്ലാം തീർത്തു."

"അല്ലാ സ്റ്റെല്ല.

കാർത്തി ജീവിച്ചു ഇരുപ്പുണ്ട് എന്ന് നിനക്ക് എങ്ങനെ മനസിലായി. ഞാൻ അവനെ അനോഷിച്ചു കൊണ്ട് ഇരിക്കുക ആയിരുന്നല്ലോ."

"നീ വരച്ചു തന്നാ അവന്റെ രേഖ ചിത്രം തന്നെ അവനെ കുറച്ചു എല്ലാം എന്റെ കാതിൽ എത്തിച്ചു."

കാർത്തിക്കക് ആകാംഷ ആയി.

"എവിടെ നിന്ന്?"

"അങ്ങ് ഡൽഹിയിൽ പ്രതിരോധ മന്ത്രാലയത്തിൽ വർക്ക്‌ ചെയ്യുന്ന ഞങ്ങളുടെ മാം ന്ന് തന്നെ അവന്റെ ആദ്യ വാക്കുകൾ കിട്ടി. പിന്നെ ഒന്നും നോക്കില്ല ഈ സ്റ്റെല്ല കാർത്തു ന് വേണ്ടി ആഗ്ര ലേക്ക് പോയി.

അവിടെ മിലട്ടറി അവനെക്കുറിച്ചു അനോഷിച്ചു. ഒരു മിലട്ടറി നേഴ്‌സ് പറഞ്ഞു തന്ന്. അവൻ ഇവിടെ വന്നു ആയിരുന്നു എന്നും പിന്നെ ആദ്യം ആയി ലീവ് എടുത്തു നാട്ടിലേക്ക് പോയി എന്നും ഒക്കെ. സ്വന്തം എന്ന് പറയാൻ ഒരു ആൾ ഇല്ലാത്തവൻ ഇങ്ങോട്ട് പോയി എന്നാ

💬 Comments

View all comments