0%

Chapter Title : ജലവും അഗ്നിയും 7 [Trollan]

Author : Trollan Read All Parts 934

ചിരിച്ചു അവളെ കെട്ടിപിടിച്ചു അവളുടെ കണ്ണിലേക്കു തന്നെ നോക്കി കിടന്നു. അവൾ അവളുടെ നെറ്റി കാർത്തി യുടെ ചുണ്ടിൽ മുട്ടിച്ചു ഒരു കുഞ്ഞി കുട്ടി കിടക്കുന്നപോലെ തന്റെ ഭർത്താവിനോട് ചേർന്ന് കിടന്നു.

"ഏട്ടാ"

"എന്താ കാർത്തികേ?"

"എനിക്ക് ആ ചെറുപ്പത്തിലേ ഫോട്ടോ യിൽ ഉള്ളപോലെ കിടക്കാൻ കൊതി ആവുന്നു.

ഏട്ടന്റെ മേത്തു ഇങ്ങനെ മുഖത്ത് ഒക്കെ പണിതു കൊണ്ട്."

"സമയം 11ആയി അവർ ഇങ് എത്തും.

നാളെ ഒക്കെ ഇല്ലേ.

നമുക്ക് എങ്ങനെ വേണേലും കിടക്കം പോരെ."

"മതി."

അങ്ങനെ പറഞ്ഞു കൊണ്ട് കാർത്തി യും കാർത്തികയും ഉറക്കത്തിലേക് വീണു.

ഇത്രയും നാൾ ഉറക്കം ഇല്ലാത്തെ ഇരുന്ന കാർത്തിക്കക് കാർത്തിയെ കിട്ടിയതോടെ അവന്റെ ചൂട് കൊണ്ട് ഉറങ്ങി പോകാൻ അധികം സമയം ഒന്നും വേണ്ടി വന്നില്ല.

മൊബൈൽ അടിക്കുന്ന ശബ്ദം കേട്ട് ആണ് കാർത്തിയും കാർത്തികയും എഴുന്നേറ്റത് സമയം രാവിലെ 8മണി ഫോണിൽ ജ്യോതിക ആയിരുന്നു.

സ്റ്റെല്ല ചേച്ചി ഒക്കെ ഇന്നലെ രാത്രി വന്നു. ചേട്ടനെയും ചേച്ചിയെയും താഴേക്ക് കാണാതെ ഇരുന്നപ്പോൾ അമ്മ പറഞ്ഞിട്ട് ആണ് വിളിച്ചേ എന്ന് ഒക്കെ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ അവർക്ക് നാണം ആയി.

ഫോൺ വെച്ചിട്ട് കാർത്തിക ഓടി ടോയ്‌ലെറ്റിൽ കയറി ഫ്രഷ് ആയി ഇറങ്ങി.

"ഏട്ടാ ചായ കുടിക്കാൻ വട്ടോ."

എന്ന് പറഞ്ഞു അവൾ ഇറങ്ങി പോയി.

കാർത്തി കേരള നാട്ടിലെ രാവിലത്തെ തണുപ്പ് ഒക്കെ കൊണ്ട് തലവണ യെയും കെട്ടിപിടിച്ചു കിടന്നു.

താഴെ ഹാളിലേക്കു വന്ന കാർത്തിക കാണുന്നെ ചായ കുടിച് കൊണ്ട് ഇരിക്കുന്ന സ്റ്റീലായെയും ലക്ഷ്മി യെയും

💬 Comments

View all comments