Chapter Title : ജലവും അഗ്നിയും 8 [Trollan]
ചിരിച്ചു കൊണ്ട് ഇരിക്കുന്ന കാർത്തിയെ ആണ് കാർത്തിക കണ്ടേ.
"പോരെ.
പിണക്കം മാറിയോ?"
കാർത്തി പറഞ്ഞു
"ഉം."
"പായസം എങ്ങനെ ഉണ്ട്?"
"ഇത് ലാസ്റ്റ് ഗ്ലാസ് ആണ്."
പറഞ്ഞു തീർന്നതും കാർത്തിക അത് മേടിച്ചു അവളുടെ വായിലേക്ക് കമതി.
"ഓവർ അയൽ നല്ലത് അല്ലാ."
ഞാൻ ചിരിച്ചിട്ട്.
"എനിക്ക് ഇഷ്ട്ടായി.
നീ എന്ത് ഉണ്ടാക്കി തന്നാലും അത് എനിക്ക് ഇഷ്ട്ട.
ആദ്യം ആയിട്ട പിറന്നാൾ ഗിഫ്റ്റ് ഇങ്ങനെ കിട്ടുന്നെ.
അല്ലാത്തപ്പോൾ പിറന്നാൾ എന്നാ ജനിച്ച ദിവസം എന്നതാ ഒന്നും അറിയില്ലല്ലോ.
ഏതെങ്കിലും ഡേറ്റ് ബർത്ത് ഡേറ്റ് ആയി തരും. അതാണേൽ മാറിക്കൊണ്ട് ഇരിക്കുകയും ചെയ്യും."
കാർത്തിക്കക് വിഷമം ആയി.
അവൾ കാർത്തിയുടെ മുഖത്തു മുഴുവൻ ഉമ്മ വെച്ചിട്ട്.
"ഇനി ഇപ്പൊ ഏട്ടന്റെ ബര്ത്ഡേ ഒക്കെ ആഘോഷിക്കാൻ ഈ പെണ്ണ് എപ്പോഴും കൂടെ ഇല്ലേ."
ഓരോന്നും പറഞ്ഞു സമയം പോയി.
അർച്ചമ്മ അവളോട് എല്ലാം പറഞ്ഞു ചേട്ടൻ വിളിച്ചിട്ട് ഉണ്ട് എന്ന് ഒക്കെ.
വൈകുന്നേരം ആയപ്പോൾ എല്ലാവരും കാറിൽ അങ്ങോട്ടേക്ക് പോയി.
കാർത്തികയുടെ അച്ഛൻ ആയിരുന്നു വണ്ടി ഓടിച്ചേ.
ഈ പ്രവിശ്യം കാർത്തിക ആണേൽ കാർത്തിയെ വിടാതെ മുറുകെ പിടിച്ചു ബാക്ക് സിറ്റിൽ ഇരിക്കുവാ അനിയത്തി ആണേൽ കാർത്തികയോട് ചേർന്ന് ഇരുന്നു പുറത്തെ കാര്യങ്ങൾ ഒക്കെ കാർത്തി യോട് പറയുക ആയിരുന്നു.
ചെല്ലുന്ന സ്ഥലത്തിന്റെ ഒരു ഇൻട്രോടാക്ഷൻ ആയിരുന്നു ജ്യോതി പറഞ്ഞു കൊണ്ട് ഇരുന്നത്.
കാർത്തികക് ആണേൽ കാർത്തി അടുത്തു ഉണ്ടേൽ അവന്റെ തോളിലേക് ചാരി കിടന്നു ഉറങ്ങി പോകും.
"എടി പെണ്ണേ.... എന്നാ
ഉറക്കം അടി....
ഏതു
💬 Comments
View all comments