Chapter Title : ജനാരോഹകയന്ത്രം [? ? ? ? ?]
തിരിച്ചു ചിരിച്ചില്ല. മാമൻ ഇന്ന് തിരിച്ചു പോവുകയാണ്, അതിന്റെ വിഷമം ആവും ഞാൻ ഊഹിച്ചു….
രാവിലെ മുതൽ എല്ലാരുടെ മുഖത്തും നല്ല സങ്കടം ആയിരുന്നു
ഊണ് കഴിഞ്ഞപ്പോൾ മാമൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
‘അപ്പൊ ഇനി വിഷൂന് വരാം കേട്ടോ വിനുകുട്ടാ…’
അമ്മയും വിമലേച്ചിയും ഒരുപോലെ കരഞ്ഞു. ചേച്ചി ഇതുപോലെ കരയുന്നത് മാമൻ പോകുമ്പോ മാത്രമാണ്.
അത് കഴിഞ്ഞുള്ള ദിവസങ്ങൾ എന്ന് പറയുന്നത് ഉഴപ്പും പഠിപ്പും ചേർന്ന ഒരു അവസ്‌ഥയായിരുന്നു. ചേച്ചിയോട് വഴക്കിട്ടും ചേച്ചിയുടെ അടി മേടിച്ചും മാസങ്ങൾ വേഗം പിന്നിട്ടു.
മാർച്ചിലെ പരീക്ഷയും കഴിഞ്ഞു വീട്ടിൽ ഇരിപ്പാണ്, മാമന്റെ കത്ത് വന്നപ്പോൾ അമ്മയും മുത്തശ്ശിയും ഞാനും നല്ലപോലെ ഹാപ്പിയായി. ഒപ്പം ചേച്ചിയും.
പഠിക്കാൻ ഇരിക്കുമ്പോൾ പുസ്തകത്തിന്റെ ഇടയിൽ നിന്നും മാമന്റെ കത്ത് പൊട്ടിച്ചു ചേച്ചി നഖം കടിച്ചുകൊണ്ട് വായിക്കുന്നത് കാണുമ്പോൾ കാര്യങ്ങൾ എനിക്ക് കുറേശ്ശേ മനസ്സിലാകുന്നുണ്ട്. സിനിമയിൽ പാട്ടിൽ കല്യാണത്തിന് മുൻപ് നായികയുടെ മുഖത്തുള്ള ഭാവങ്ങളുമായി എനിക്കത് സാമ്യം തോന്നിയപ്പോൾ മാമനും ചേച്ചിയും ഇനി കല്യാണം കഴിക്കുമോ എന്ന് തോന്നി.
വൊക്കേഷന്‍ തുടങ്ങിയതിൽ പിന്നെ നല്ല രസമാണ് സകല മാവും ഞാനും കൂട്ടുകാരും ചേർന്ന് മേയും. വിധത്തിലും തരത്തിലുമുള്ള മാമ്പഴങ്ങൾ.
ഒപ്പം നെല്ല് കൊയ്ത പാടത്തിലെ ക്രിക്കറ്റ് കളിയും, തോട് ഒക്കെ വറ്റിയതുകൊണ്ട് അവിടെ പോയി നീന്താനൊന്നും പറ്റില്ല. പിന്നെ നിളയുടെ തീരത്തു സൂര്യസ്തമയം കാണാനൊക്കെ പോകുന്നത് നല്ല ആശ്വാസം ആണ്. മണൽതിട്ടയിൽ ഇരിക്കുമ്പോ മുകളിലൂടെ ട്രെയിനിന് ടാറ്റ കാണിക്കുന്നതും എല്ലാം ഞങ്ങളുടെ ഇഷ്ട വിനോദമാണ്.
മാമന്റെ വരവിനായി കാത്തിരിക്കുകയാണ് വീട്ടിൽ എല്ലാവരും ഇപ്പൊ, നാളെ
💬 Comments
View all comments