ജനാരോഹകയന്ത്രം [? ? ? ? ?]
📝 Ongoing
👁 520744 views ❤ 400 likes 💬 67 comments
ജനാരോഹകയന്ത്രം
Janarohakayanthram | Author : MDV
(ജനാരോഹകയന്ത്രം , പേരുകേട്ടു ഞെട്ടണ്ട, ചേച്ചിക്കഥയാണ്. പക്ഷെ ചേച്ചിയും അനിയനും അല്ല കേട്ടോ ! ധൈര്യമായിട്ട് വായിച്ചോ!
ഒത്തിരി സത്യവും ഇച്ചിരി കള്ളവും കൊണ്ട് മെനഞ്ഞെടുത്ത ചില സംഭവങ്ങൾ)
************************************************************************
‘അമ്മെ ദേ ചേച്ചി…അവി...’
വീടിന്റെ അകത്തളത്തിലൂടെ ഞാൻ അടുക്കളയിലേക്ക് ഓടുകയായിരുന്നു, അടുക്കളയിൽ നോക്കിയപ്പോൾ അമ്മയില്ല അവിടെ… വിളി കേൾക്കുന്നില്ല,
അകത്തളത്തിന്റെ പകുതിയെത്തുമ്പോഴേക്കും ചേച്ചി എന്റെ കോളറിൽ പിടുത്തമിട്ടുകൊണ്ട് എന്നെ ചുമരോട് ചേർത്തിയിരുന്നു. ഞാനും ചേച്ചിയും ഒരുപോലെ നിന്ന് കിതച്ചപ്പോൾ ചേച്ചി എന്റെ കണ്ണിലേക്ക് നോക്കികൊണ്ട്.
‘അമ്മയോട് വല്ലോം പറഞ്ഞാ രാത്രി കിടക്കുമ്പോ….അറിയാല്ലോ എന്നെ, ശ്വാസം മുട്ടിച്ചു നിന്നെ കൊല്ലും..ഞാൻ’ എന്ന് പറഞ്ഞു, ഒപ്പം എന്റെ കഴുത്തിൽ ചേച്ചിയുടെ വെളുത്തു തടിച്ച കൈ പിടി മുറുക്കിയിരുന്നു.
ഇതാണ് എനിക്കേറ്റവും പേടി തോന്നിയ നിമിഷം. എട്ടാം ക്ലാസുകാരനായ ഞാൻ അവളുടെ തോളിന്റെ ഒപ്പമേ ഉള്ളു പക്ഷെ മെലിഞ്ഞിരിക്കുന്ന എന്നെ അവളുടെ മുഴുവൻ ശക്തിയും എടുത്താണ് അവൾ പലപ്പോഴും ഉപദ്രവിക്കുക. അമ്മയോട് പോയി പറഞ്ഞാൽ രാത്രി വരെ ചേച്ചി കാത്തിരുന്ന് കൊണ്ട്, കിടക്കുമ്പോൾ എന്റെ മേലെ കയറി ശ്വാസം മുട്ടിക്കുകയും ചെയ്യും. ഒടുക്കത്തെ ശക്തിയാണ് എന്റെ ചേച്ചി പെണ്ണിന്.
💬 Comments
View all comments