Chapter Title : ജന്മാനന്തരബന്ധം 1 [Alchemist]
അടുക്കലേക്ക് പെട്ടന്ന് ഓടി.
ഹയ്യോ എനിക്കൊന്നും കഴിയില്ല എന്ന കാര്യം പറയാൻ പോലും അവർ സമ്മതിച്ചില്ല. ഒടുവിൽ മംഗലത്ത് തറവാട്ടിലെ ഏക ആൺ തരിയും ഇളമുറത്തമ്പുരാനും സൗന്തര്യത്തിന് എതിരാളികളില്ലാത്ത മിടുക്കനായ മംഗലത്ത് അഖിൽ ദേവ വർമ്മ ഡോക്റ്റർ.ദേവ്ന രാമകൃക്ഷ്ണ മേനോനെ വിവാഹം ചെയ്യാൻ പോകുന്നു എന്ന് കുടുംബസ്ത്രീ അമ്മായിമാർ പറഞ്ഞു നടക്കാൻ തുടങ്ങി
. അല്ലെങ്കിലും ഞാൻ സൗന്ദര്യത്തിന്റെ അവസാന വാക്കാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. എനിക്ക് അത്രയ്ക്ക് സൗന്തര്യമുണ്ടോ എന്നൊന്നും അറിയില്ല. പക്ഷെ എനിക്ക് ഉള്ള സൗന്ദര്യത്തിന് അഹങ്കാരം ഇല്ല കേട്ടോ . അതല്ല പ്രശ്ണംഎനിക്ക് കല്യാണപ്രായം ആയിട്ടുണ്ടോ എന്നാണ് സംശയം 25 വയസേ ആയിട്ടുള്ളു. കല്യാണപ്പെണ്ണിന് 27 വയസ്.
പോട്ടെ ആ പാവത്തിന് സൗന്ദര്യമുള്ള ഒരു ചെറുക്കനെ കിട്ടിക്കോട്ടെ എന്ന് ഹോമാഗ്നിയുടെ അടുത്ത് ചിന്തിച്ചിരിക്കുമ്പോഴാണ് അവൾ വന്നത്. കണ്ണ് മഞ്ഞളിച്ചു പോയി. ഉമിനീർ തൊണ്ട കുഴിയിൽ നിന്ന് ഇറങ്ങുന്നില്ല. അവളുടെ സൗന്ദര്യം കണ്ടിട്ട് അവളുടെ ദയയിലാണ് എന്നെ കല്യാണം കഴിക്കുന്നത് എന്ന് എനിക്കു പോലും തോന്നി അത്രയ്ക്കുണ്ട് സൗന്തര്യം ദേവ്ന എന്ന പേര് അവൾക്ക് ചേരുന്നു. അവളുടെ സൗന്തര്യം ദേവിയെപ്പോലെയാണ്.
അവളുടെ ഇളം ചാരനിറത്തിലുള്ള കണ്ണുകളും എന്റെ കണ്ണുകളും തമ്മിലുടക്കി. കൺമഷിയും വളരേ കുറച്ച് മേക്കപ്പും മാത്രമേ മുഖത്ത് അലങ്കാരമായിട്ടുള്ളു. എന്നിട്ടും എന്തോരു ഭംഗി.
പെട്ടന്ന് വാദ്യങ്ങൾ ഉയർന്നു അവളോട് പൂജാരി ഇരിക്കാൻ പറഞ്ഞു ശേഷം മന്ത്രങ്ങളും ചടങ്ങുകളും കഴിഞ്ഞ് താലി കെട്ടാൻ സമയമായി. താലി കെട്ടുമ്പോൾ എന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു.
പെട്ടന്ന് അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർതുള്ളി എന്റെ കൈ തലത്തിലേക്ക് വീണ്ടു ചിതറിത്തറിച്ചു.
💬 Comments
View all comments