Chapter Title : ജന്മാനന്തരബന്ധം 3 [Alchemist]
പുറത്തുള്ള ആളുകൾ അവൻ കയറി എന്ന് ഉറപ്പാക്കി അതിന്റെ ഗ്രിൽ അടക്കുന്നു
അനൗൺസിങ്ങ് - പേര് കിട്ടി 15 വർഷമായി ബോക്സിങ്ങ് രംഗത്തിൽ നിന്ന് മാറി നിന്ന റോയൽ ബാർട്ടസ് ക്ലബിൽ നിന്ന് വരുന്നു അഖിൽ..
കാണികൾ ഞെട്ടി. എന്റെ പേര് കേട്ടിട്ടല്ല റോയൽ ബാർട്ടസ് ക്ലബിന്റെ പേര് കേട്ടിട്ട് കാരണം 15 വർഷം മുമ്പ് തുടർച്ചയായി 19 വർഷം കപ്പടിച്ച ടീമാണ് ജയിക്കുമെന്ന ഉറപ്പിലല്ലാതെ അവർ ഒരിക്കലും ആളെ റിങ്ങിൽ ഇറക്കില്ല
ബാറിനുള്ളിലെ ആൾക്കൂട്ടത്തിന്റെ അലർച്ചകൾ ഒന്നുകൂടി ശക്തമായി ഞാൻ എന്റെ കൈകളിലെ കറുത്ത ടേപ്പ് ഒന്നുകൂടി മുറുക്കി.
മുകളിൽ കത്തുന്ന ആ പഴയ ബൾബ് എന്റെ വിയർപ്പിൽ കുളിച്ച ശരീരത്തിൽ മഞ്ഞ വെളിച്ചം പായിച്ചു. എതിരാളി, ഒരു മലപോലെ നിൽക്കുന്ന ടോം
റൗണ്ടുകളില്ല, നിയമങ്ങളില്ലാത്ത അണ്ടർഗ്രൗണ്ട് ബോക്സിംഗ്.
പെട്ടെന്ന്, ആൾക്കൂട്ടത്തിൽ നിന്നാരോ ഒരു കുപ്പി തറയിലിട്ടുടച്ചു. വേഗം തുടങ്ങെടാ....അതായിരുന്നു തുടക്കം.
ടോം ഒരു കാട്ടുപോത്തിനെപ്പോലെ പാഞ്ഞടുത്തു.
ഞാൻ എന്റെ ഗാർഡ് (Guard) ഉയർത്തിപ്പിടിച്ചു.
ആദ്യത്തെ ഇടി അവന്റെ കൈമുട്ടിൽ തട്ടിത്തെറിച്ചു. പക്ഷേ രണ്ടാമത്തെ റൈറ്റ് ഹുക്ക് (Right Hook) എന്റെ കവിളിൽ ആഞ്ഞടിച്ചു മോശം പറയരുതല്ലോ നല്ല ശക്തിയുണ്ട് ലവന്. ഒരു നിമിഷം എന്റെ കാഴ്ച മങ്ങി , ചെവിയിൽ ഒരു മൂളൽ മാത്രം . വായിൽ ഉപ്പിന്റെ രുചിയുള്ള ചോര പടർന്നു.
"അടിക്കടാ അവനെ!"—ചുറ്റുമുള്ളവർ ചീട്ടുകൾ എറിഞ്ഞുകൊണ്ട് ആക്രോശിച്ചു.
അവന്റെ അടുത്ത പഞ്ച് എന്റെ നെഞ്ചിൽ കൊള്ളുന്നതിന് മുമ്പ് വേഗത്തിൽ ഒഴിഞ്ഞുമാറി
അനൗൺസർ - ടോമിന്റെ അടുത്ത പഞ്ച് വായുവിൽ പാഴായിരിക്കുന്നു. ആ
💬 Comments
View all comments