0%

Chapter Title : ജന്മാനന്തരബന്ധം 4 [Alchemist]

Author : kkstories Read All Parts 527

എന്റെ മുഖത്ത് തട്ടുന്നുണ്ടായിരുന്നു. "പക്ഷേ നിന്റെ ഈ സ്വപ്നങ്ങൾ എനിക്ക് ഇഷ്ടപ്പെടുന്നുണ്ട്. നിനക്ക് എന്നെ പ്രണയിക്കണമെന്നുണ്ടോ?"

​അവൾ അത് ചോദിച്ചപ്പോൾ എന്റെ ഉള്ളിൽ എന്തോ ഒന്ന് തകർന്നു വീണത് പോലെ തോന്നി. അതൊരു ചോദ്യമായിരുന്നില്ല, അതൊരു കെണിയായിരുന്നു. ഒരു സാധാരണ പെൺകുട്ടിയുടെ നിഷ്കളങ്കതയും ഒരു യക്ഷിയുടെ തന്ത്രവും ഒരേസമയം അവളുടെ മുഖത്ത് മിന്നിമറഞ്ഞു.

​"എനിക്ക്... എനിക്ക് അറിയില്ല," ഞാൻ പറഞ്ഞു.

​"അറിഞ്ഞു തുടങ്ങും. മംഗലത്തെ തറവാട്ടിലെ രാജകുമാരന്മാർക്ക് പ്രണയം എപ്പോഴും ഒരു ശാപമാണ്. നീ ആ ശാപം ഏറ്റെടുക്കാൻ തയ്യാറാണോ?"

​അവൾ വല്ലാത്തൊരു നോട്ടം എനിക്ക് നൽകി അവിടെ നിന്ന് നടന്നു നീങ്ങി.

അവൾ പോയിക്കഴിഞ്ഞിട്ടും അവളുടെ ആ ചന്ദനഗന്ധം അവിടെ ബാക്കിയായിരുന്നു.

എനിക്ക് എന്നോട് തന്നെ നിയന്ത്രണം നഷ്ടമാകുന്നത് പോലെ തോന്നി. അർജുൻ പറഞ്ഞത് ശരിയാണ്, അവൾ വേറെ ടൈപ്പാണ്. പക്ഷേ അവളുടെ ആ 'വേറെ ടൈപ്പ്' ഭാവമാണ് എന്നെ അവളിലേക്ക് കൂടുതൽ അടുപ്പിക്കുന്നത്.

​ഞാൻ അറിയാതെ തന്നെ അവളിലേക്ക് ആകൃഷ്ടനായി. എന്റെ പഠിത്തവും കൂട്ടുകാരും എല്ലാം രണ്ടാമതായി. നന്ദന... അവളുടെ ആ ചാരക്കണ്ണുകൾ... അതായി എന്റെ ലോകം.

കോളേജ് ടൂർ. അത് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും എന്നാൽ ഏറ്റവും ഭയാനകവുമായ ഒന്നായി മാറുമെന്ന് ഞാൻ കരുതിയിരുന്നില്ല. വടക്കൻ മലബാറിലെ ഒരു മലയോര ഗ്രാമത്തിലേക്കായിരുന്നു യാത്ര. പച്ചപ്പും മൂടൽമഞ്ഞും നിറഞ്ഞ ആ പ്രദേശം.

​ബസ്സിൽ പാട്ടും ബഹളവുമായി എല്ലാവരും ആഘോഷിക്കുമ്പോൾ, ഏറ്റവും പുറകിലെ വിൻഡോ സീറ്റിൽ ഹെഡ്സെറ്റും വെച്ച് പുറത്തെ കാഴ്ചകളിലേക്ക് നോക്കി നന്ദന ഇരിക്കുന്നുണ്ടായിരുന്നു. അവളുടെ ആ ചാരക്കണ്ണുകൾ ഇടയ്ക്കിടെ ഗ്ലാസിലെ പ്രതിഫലനത്തിലൂടെ

💬 Comments

View all comments