Chapter Title : ജന്മാന്തരങ്ങൾ 2 [Mr Malabari]
വിശപ്പും ദാഹവും ഒന്നും തന്നെ എന്റെ മുന്നോട്ടുള്ള യാത്രയെ ഒട്ടും തളർത്തിയില്ല .
ജനവാസ കേന്ദ്രങ്ങളെ എല്ലാം പിന്നിട്ടു കൊണ്ട് ഞാൻ കാടിന്റെ വന്ന്യമായ സൗന്ദര്യ കാഴ്ചയിലേക്ക് പ്രവേശിച്ചു.
തലക്കൊപ്പം വളർന്നു നിൽക്കുന്ന പുല്ലുകൾ വകഞ്ഞുമാറ്റി പതിയെ മുന്നോട്ട് നീങ്ങി ,...
നായക്കൊരണ വള്ളികൾ ദേഹത്ത് തട്ടി അസഹ്യമായ ചൊറിച്ചിൽ ഉണ്ടാക്കുന്നുണ്ട് എങ്കിലും അതൊന്നും കാര്യമാക്കാതെ യാത്ര തുടർന്നു അങ്ങു ദൂരേ ആനചെരിഞ്ഞു കിടക്കുന്ന പോലെ പാറക്കെട്ടുകൾ കാണാം …,.
മരങ്ങൾ അവസാനിച്ചു ഒരു ചെറിയ മൈതാനം പോലെയുള്ള സ്ഥലത്ത് എത്തി ..,..
അവിടെ കരിയിലകൾ ധാരാളമായി വീണു കിടക്കുന്നുണ്ട് ,..
പെട്ടന്ന് കാടിന്റെ രൂപം മാറി രൗദ്ര ഭാവമായി .,..
ശക്തമായി കാറ്റു വീശി അത് കരിയിലകളെയും പൊടി പടലങ്ങളെയും എല്ലാം ചുഴറ്റി എടുത്ത് കൊണ്ട് ആഞ്ഞ് വീശി ,..
കാറ്റിൽ ഇലകളും പൊടി പടലങ്ങളും എല്ലാം കൂടി ഒരു മനുഷ്യ മുഖമായി രൂപാന്തരം പ്രാപിച്ചു ഒരു യുവാവിന്റെ മുഖമായി ,..
എന്നിട്ട് അത് സംസാരിക്കാൻ തുടങ്ങി,..
ഹേ … മനുഷ്യ ജന്മമേ നീ എന്തിന് നമ്മുടെ വാസസ്ഥലത്ത് അതിക്രമിച്ചു കയറി …,
പ്രേത രൂപം ഇടിമുഴക്കം പോലുള്ള ശബ്ദത്തിൽ ചോദിച്ചു .,..
ഞാൻ മറുപടി നൽകാൻ കഴിയാതെ അങ്ങനെ വിറങ്ങലിച്ചു നിന്നു.,..
അപ്പോഴാണ് നേരത്തെ കണ്ട സന്ന്യാസി പറഞ്ഞ കാര്യം ഓർമ്മ വന്നത്.
ഞാൻ ഉടനെ നെഞ്ചിൽ കയ് വെച്ചു എന്നിട്ട് പതിയെ ചുണ്ടുകൾ മാത്രം അനങ്ങുന്ന വിധത്തിൽ ഇങ്ങനെ പറഞ്ഞു ..,.
അല്ലയോ ധിക്കുപാലകരായ ജിന്നുകളെ എനിക്ക് മാർഗ തടസ്സം ഉണ്ടാകുന്ന പൈശാചിക ശക്തിയിൽ നിന്നും എന്റെ ജീവൻ രക്ഷിക്കാൻ കനിവ് ഉണ്ടാകണമേ ..,.
കല്പന പോലെ പ്രഭോ എന്ന ഒരു അലർച്ചയോടെ ആ പ്രേതമുഖം അപ്രത്യക്ഷമായി ഒപ്പം കാറ്റും നിലച്ചു.,.
"""ഹാവൂ സമാധാനമായി""" ഞാൻ മനസ്സിൽ പറഞ്ഞു .
എന്നിട്ട് യാത്ര തുടർന്നു….
പെട്ടന്ന് ഇടതു ഭാഗത്ത് കൂടി ഒരു കൂട്ടം യുവതികൾ ചിരിച്ചു കൊണ്ട് ഓടി മറഞ്ഞ പോലെ ഒരു ഫീൽ ..,. പക്ഷെ ഞാൻ തിരിഞ്ഞു നോക്കിയില്ല ..,.
ഇതെല്ലാം
💬 Comments
View all comments