Chapter Title : ജന്മാന്തരങ്ങൾ 2 [Mr Malabari]
രാത്രി സമയങ്ങളിൽ അങ്ങോട്ട് പോകാൻ കഴിയൂ.
ആ കാടിനെ ചുറ്റിപ്പറ്റി നാട്ടുകാർക്കിടയിൽ പല അന്തവിശ്വാസങ്ങളും നിലനിൽക്കുന്നുണ്ട്.
ആ കാട് നിൽക്കുന്ന പ്രദേശം കാഞ്ഞിരക്കുളം ഗ്രാമത്തിന്റെ തെക്കു ഭാഗത്താണ്.
ആ കാട് ചെകുത്താൻമാരുടെ വാസസ്ഥലം ആണെന്നാണ് പരക്കെയുള്ള വിശ്വാസം.
""" മകനെ ….
പൂജാ സ്റ്റോറിൽ നിന്ന് ഇറങ്ങിയ ഞാൻ ഈ വിളി കേട്ടാണ് തിരിഞ്ഞു നോക്കിയത്..
നോക്കുമ്പോൾ കീറി പറിഞ്ഞ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ച് ഒരു വൃദ്ധ സന്ന്യാസി…
""മകനെ …. അദ്ദേഹം വീണ്ടും വിളിച്ചു..
ഞാൻ അദ്ദേഹത്തിന്റെ നേരെ നടന്നു ചെന്ന് ..,..
"" എന്തിനാ സ്വാമിജീ അവിടുന്ന് എന്നെ വിളിച്ചത് എന്നു ചോദിച്ചു..
""മകനെ "" നിന്റെ ജന്മ നിയോഗം നമുക്ക് ദൃശ്യമായ ലോകത്തിനും അപ്പുറമാണ് ..,.
നീ അദൃശ്യ ലോകത്തെ ദർശനം ലഭിച്ചവനും.,.. പൂർവ ജന്മത്തിലെ ജീവ ത്യാഗത്തിന്റെ ഫലമായി പുണ്യാത്മക്കളിൽ പെട്ടവനും ആകുന്നു.
സന്ന്യാസി പറഞ്ഞു..
സ്വാമിജി എനിക്ക് ഒന്നും മനസിലായില്ല അവിടുന്ന് എന്താണ് ഉദ്ദേശിക്കുന്നത്..,.
ഞാൻ പറഞ്ഞു.
അത് നിനക്ക് ഇപ്പോൾ മനസിലാകില്ല കാരണം ഇപ്പോൾ നിനക്കും മുജെന്മത്തിനും ഇടയിൽ മറകൾ ഉണ്ട്.., ജന്മാന്തരങ്ങളുടെ മറകൾ നീങ്ങുന്ന അന്ന് നിനക്ക് എല്ലാം മനസ്സിലാകും സന്യാസി പറഞ്ഞു..
നീ നിന്റെ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടരുക യാത്രയിൽ പൊടിക്കാറ്റിന്റെ രൂപത്തിൽ തടസ്സം ഉണ്ടായാൽ .,..
ദിക്കുപാലകരായ ജിന്നുകളെ വിളിച്ചു സഹായം തേടുക..
ഇത്രയും പറഞ്ഞശേഷം അദ്ദേഹം എന്റെ തലയിൽ കയ് വെച്ച് വിജയീ ഭവ എന്ന് പറഞ്ഞു അനുഗ്രഹിച്ചു.
ശേഷം ആ സന്ന്യാസി ഇരു കയ്കളും കുത്തി നിലത്ത് ഇരുന്നു ഉടനെ അദ്ദേഹം വെളുത്ത നീണ്ട രോമങ്ങൾ നിറഞ്ഞ ഒരു പൂച്ചയുടെ രൂപം പ്രാപിച്ചു.
നാട്ടുവഴിയിലൂടെ എങ്ങോ ഓടി മറഞ്ഞു..,.
ഞാൻ ഇതെല്ലാം കണ്ട് ആകെ വിറച്ചു നിൽക്കുകയാണ്..,.
തൊണ്ട വരണ്ടു ഉണങ്ങിയ പോലെ.
സ്ഥലകാല ബോധം വന്നപ്പോൾ ഞാൻ അവിടെ നിന്നും യാത്ര തുടർന്നു.
സാമ്പ്രാണിയും മണിക്കുന്തിരിക്കവും എല്ലാം പൊതിഞ്ഞു ബാഗിലാക്കി കാട് ലക്ഷ്യം വെച്ച് യാത്ര തിരിച്ചു.
കർമ്മങ്ങൾ ചെയ്യാൻ വേണ്ടി അഞ്ച് ദിവസമായി കഠിന വൃദത്തിൽ ആയിരുന്നു എങ്കിലും
💬 Comments
View all comments