Chapter Title : ജന്മാന്തരങ്ങൾ 2 [Mr Malabari]
അങ്ങ് ദൂരെ കോട മഞ്ഞു പുതച്ചു നിൽക്കുന്ന മലനിരകളും കാടുകളും ജനവാസ കേന്ദ്രങ്ങളും വളരെ നേർത്ത നീർ ചാലുകൾ പോലെ പുഴകളും കാണാം.
ഏധാനം നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ഭൂപ്രകൃതിക്ക് മാറ്റങ്ങൾ വന്നു തുടങ്ങി.
അങ്ങ് ദൂരേയായി ചാർ മിനാറിന്റെ ഉയർന്നു നിൽക്കുന്ന മിനാരങ്ങൾ ദൃശ്യമായി തുടങ്ങി.
ചാർ മിനാറിന്റെ ഉയർന്ന മിനാരങ്ങൾ അടുത്തടുത്ത് വരാൻ തുടങ്ങി.
ഹൈദരാബാദ് നഗരത്തെ ഒന്ന് വലംവെച്ച ശേഷം ഷാഹ് ബാസ് അടിയിലേക്ക് താഴാൻ തുടങ്ങി.
""" അതികം ആളുകളുടെ കണ്ണിൽ പെടാത്ത എവിടെയെങ്കിലും ഇറങ്ങൂ """
പർവീൺ പക്ഷി രാജനോട് പറഞ്ഞു.
ഷാഹ് ബാസ് ഉടനെ കുറച്ച് ദൂരം താഴ്ന്ന് പറന്നു എന്നിട്ട് ഗോൽ കൊണ്ടാ കോട്ടയുടെ ആളൊഴിഞ്ഞ ഒരു ഭാഗത്ത് ഇറങ്ങി.
താഴെനിന്ന് നോക്കുന്ന ഒരാൾക്ക് പറന്നു വരുന്ന എന്നെ മാത്രമേ കാണാൻ കഴിയുകയുള്ളു.
ഷാഹ് ബാസ് , പർവീൺ ഇവർ രണ്ടു പേരും മനുഷ്യ ദൃഷ്ടിയിൽ പതിയുകയില്ല.
ഇതേ സമയം ഒരു ഫ്രീക് പയ്യൻ അവിടെ നിന്ന് സെൽഫി എടുക്കുന്ന തിരക്കിൽ ആയിരുന്നു.,.
ഞങ്ങൾ വന്നിറങ്ങുന്ന സമയം ആ പയ്യൻ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു .
ആ പയ്യൻ എന്നെ ഒന്ന് തല ഉയർത്തി നോക്കിയ ശേഷം ബോധ രഹിതനായി പുറകിലോട്ട് മറിഞ്ഞു വീണു.
ഇത് കണ്ടു ഞാനും പർവീണും പരസ്‌പരം മുഖത്തോട്ട് നോക്കി പൊട്ടി ചിരിച്ചു.
"" ഷാഹ് ബാസ് ഇനി നിനക്ക് പോകാം"
പർവീൺ പറഞ്ഞു .,.
ഉടനെ പക്ഷി രാജൻ ചിറകടിച്ചു ഉയർന്നു എങ്ങോട്ടോ പോയി മറഞ്ഞു.
ഞാൻ അവളുടെ കയ് പിടിച്ചു കോട്ടയുടെ
💬 Comments
View all comments