Chapter Title : ജന്മാന്തരങ്ങൾ 2 [Mr Malabari]
പടിക്കെട്ടുകൾ ഇറങ്ങി നടക്കാൻ തുടങ്ങി.
കസ്തൂരിയെക്കാൾ സുഗന്ധമുണ്ട് അവളുടെ ദേഹത്തിന് .,.
ഞാൻ അവളുടെ വിരലുകൾക്ക് ഇടയിലൂടെ വിരൽ കോർത്തു പിടിച്ചു നടത്തം തുടർന്നു.
ഒരു ഭാഗത്ത് എത്തിയപ്പോൾ അവിടെ നിറയെ പഴയ കാലത്തെ പീരങ്കി ഉണ്ടകൾ നിരത്തി വെച്ചിട്ടുണ്ട്.,.
"എത്രയോ വെട്ടിപ്പിടിക്കലുകൾക്കും രക്ത ചൊരിച്ചിലുകൾക്കും സാക്ഷ്യം വഹിച്ച സ്‌തലമാണ് നൈസാം ചക്രവർത്തിയുടെ ധീര ഇതിഹാസങ്ങൾ ഉറങ്ങുന്ന ഈ മണ്ണ്"
എന്റെ മനസ്സിലൂടെ ഇങ്ങനെ ഒരുപാട് ചിന്തകൾ കടന്നു പോയി.
""" ദേ ആ മരത്തിന് ഏകദേശം ആയിരം വർഷമെങ്കിലും പഴക്കം ഉണ്ടാകും """
കോട്ട മുറ്റത്തെ ഒരു മരത്തിന് നേരേ കയ് ചൂണ്ടി പർവീണ് പറഞ്ഞു.
"" ആ മരം എന്തൊക്കെ കണ്ടിട്ടുണ്ടാവും അല്ലെ പർവീൺ പറഞ്ഞതിന് മറുപടിയായി ഞാൻ പറഞ്ഞു """
""" ശെരിയാണ് ഒരുപാട് പേരുടെ പ്രതീക്ഷകൾ പൊലിഞ്ഞു പോയതിന് ,
കൂട്ട കാരച്ചിലുകൾക്ക്, രക്‌തം വാർന്നൊലിച്ചു പ്രാണൻ പോകുമ്പോൾ ഉള്ള ദയനീയമായ നോട്ടങ്ങൾക്ക് എല്ലാം ഈ മരവും കോട്ട മതിലുകളും മൂഖസാക്ഷിയാണ് """
പർവീൺ പറഞ്ഞു.
ഞങ്ങൾ നടന്നു കോട്ടയുടെ പുറത്തു എത്തി.
അവിടെ ഒരു കരിക്ക് വിൽപ്പനക്കാരൻ ഉണ്ടായിരുന്നു.
ഞാൻ ഒരു കരിക്ക് വാങ്ങി പകുതി കുടിച്ചു ബാക്കി പർവീണിന്റെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു
ഇനി നീ കുടിച്ചോ.,.,
ഞാൻ കരിക്കിലെ സ്ട്രോ അവൾക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു.
ഈ സമയം ഞാൻ ഒറ്റക്ക് സംസാരിക്കുക ആണെന്ന് കരുതി ഇളനീർ കച്ചവടക്കാരൻ എന്നെ തന്നെ മിഴിച്ചു നോക്കുകയാണ്.
ഞാൻ ഒന്നുമില്ല എന്ന് പറഞ്ഞു അയാളെ കണ്ണ് ഇറുക്കി കാണിച്ചു.
💬 Comments
View all comments