0%

Chapter Title : ജന്മാന്തരങ്ങൾ 2 [Mr Malabari]

Author : kkstories Read All Parts 150

ഞാൻ അവളുടെ മുഖം പിടിച്ചു ഉയർത്തി ആ കവിളിലേക്ക് ഒലിച്ചു ഇറങ്ങിയ കണ്ണീർ കണങ്ങൾ തുടച്ചു കൊടുത്തു.

എന്റെ ട്രെയിൻ വരുന്നതു വരെ അവൾ എന്നെ ചുറ്റി പറ്റി തന്നെ നിന്നു.

നിറ കണ്ണുകളോടെ അവൾ എന്നെ യാത്രയാക്കി.

ട്രെയിൻ നീങ്ങി തുടങ്ങി കണ്ണ് മറയുന്നത് വരെ ഞാൻ അവളെ തന്നെ നോക്കി ട്രെയിനിന്റെ വാതിലിൽ നിന്നു.

അപ്പോഴും ഞാൻ ഒരു വിദൂര കാഴ്ചയായി അകലങ്ങളിലേക്ക് മറയുന്നതും നോക്കി അവൾ ആ പ്ളാറ്റ്ഫോമിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു.

തിരികേയുള്ള യാത്രയിൽ ഉടനീളം മനസ്സിൽ വല്ലാത്ത ഒരു നീറ്റൽ ,..
ആത്മാവിൽ നിന്ന് എന്തോ വേർപ്പ്പെട്ട്‌ പോയ ഒരു ഫീൽ ,...
ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റുന്നില്ല .

ഷഹ്സാദ് പതിയെ ഒരു മയക്കത്തിലേക്ക് വഴുതി വീണു.

""ഇതേസമയം അവന്റെ
സ്വപ്നത്തിൽ""
വെളുത്ത താടിയും മുടിയും നീട്ടി വളർത്തിയ ഒരു വൃദ്ധസന്യാസി പൃത്യക്ഷപ്പെട്ടു"""

മകനെ …

അയാൾ വിളിച്ചു …

മകനെ നീ നിന്റെ ലക്ഷ്യത്തിലേക്കുള്ള ഒന്നാമത്തെ പാത വിജയകരമായി പിന്നിട്ടിരിക്കുന്നു .

എങ്ങനെ അവൻ തിരിച്ചു ചോദിച്ചു.

നീ ഏതൊരു ആവശ്യത്തിന് വേണ്ടിയാണോ ഈ യാത്ര പുറപ്പെത്തത് അത് അത് തന്നെയാണ് നിന്റെ ലക്ഷ്യത്തിലേക്കുള്ള ഒന്നാമത്തെ പാതയും.,..
സന്യാസി മറുപടി നൽകി.

എന്ന് വെച്ചാൽ ഭൂതകാലത്തിൽ നിന്നും എന്നെ തേടി വരുന്ന ആൾ അനിഖയാണോ?

അതെ … സന്ന്യാസി മറുപടി നൽകി.

പക്ഷേ എങ്ങനേ സ്വപ്നം കാണുന്നതിനും മുന്നെ ഞാൻ അവളുമായി പരിചയത്തിൽ ആയിരുന്നല്ലോ !

മകനേ…. അന്നു നിങ്ങൾ പരസ്പരം കണ്ടിട്ടില്ലല്ലോ !

"""മാർഗത്തിൽ ഒരുപാട് തടസ്സങ്ങളും പ്രലോഭനങ്ങളും ഉണ്ടായേക്കാം , മനസ്സിനെ ഏകാഗ്രമാക്കി ലക്ഷ്യത്തിൽ മാത്രം കേന്ദ്രീകരിച്ച് നിർത്തുക"""

ഇത്രയും പറഞ്ഞ ശേഷം സന്ന്യാസി അപ്രത്ത്യക്ഷമായി.

ഇതേ സമയം ഷഹ്സാദിനെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുപോയി വിട്ടു വന്ന അനിഖ വളരെ വിഷമത്തോടെ ഉറങ്ങാൻ കിടന്നു.

ഒരുപാട് നേരം ബെഡിൽ ഉറക്കം വരാതെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു മറിഞ്ഞ് കിടന്നു അവൾ പതിയെ ഒരു മയക്കത്തിലേക്ക് വഴുതി വീണു.

"""അവൾ ഒരു സ്വപ്നം കാണാൻ തുടങ്ങി"""

മണ്ണിനടിയിൽ രക്തം

💬 Comments

View all comments