Chapter Title : ജന്മാന്തരങ്ങൾ 2 [Mr Malabari]
തിളച്ചു മറിയുന്നു,..
അതിൽ നിന്നും ഒരു തുള്ളി രക്തം മുകളിലേക്ക് ഉയർന്നു രണ്ടു മനുഷ്യരൂപങ്ങളായി രൂപാന്തരം പ്രാപിക്കുന്നു..,.
പതിയെ സ്വപ്‌നത്തിലെ അന്തരീക്ഷത്തിന് മാറ്റം വന്നു ,.,.
തിളച്ചു മറിയുന്ന രക്തം ഇപ്പോൾ കാണുന്നില്ല .,.
പകരം കയ്യിൽ വാളുമായി ഒരു പാട് അസ്ഥിക്കൂടങ്ങൾ .
അവ വാളുമായി തന്റെ നേരെ പാഞ്ഞടുക്കുന്നു.
ഉടനെ തന്റെ അസ്ഥികൂടം പൊട്ടി തെറിക്കുന്നു വീണ്ടും യോജിച്ചു പൂർവ സ്ഥിതിയിൽ ആകുന്നു
ഇതെല്ലം കാണുന്ന അനിഖ ഏകദേശം 20 അടിക്കു മുകളിൽ നീളമുള്ള ഒരു അസ്തിക്കൂടത്തിന്റെ രൂപത്തിലായിരുന്നു…
ഒരു ചുവപ്പ് നിറത്തിലുള്ള പട്ടുതുണികൊണ്ട് ആ അസ്തിക്കൂടത്തെ പുതപ്പിച്ചിരുന്നു.
ആ പട്ടു തുണിയിൽ പേർഷ്യൻ ഭാഷയിൽ ഇതുപോലെ എഴുതിയത് കാണാമായിരുന്നു.
"""ആൻഹാ ആംദംദ് ഹമ്മ ചീസ്റാ നാബൂദ് കർദംദ്"""
ചുരുക്കിപ്പറഞ്ഞാൽ അതിന്റെ അർത്ഥം അവർ വന്നു എല്ലാം നശിപ്പിച്ചു എന്നാണ്.
അനിഖ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു..,..
അവൾ വല്ലാതെ ഭയന്നിരുന്നു ..
അവൾ എഴുന്നേറ്റിരുന്നു ബെഡ്ലാമ്പ് ഓൺ ചെയ്തു,..,.
തൊണ്ട വരണ്ടു ഉണങ്ങിയ പോലെ … അവൾ കിതപ്പ് ഒന്നടങ്ങിയപ്പോൾ തൊട്ടടുത്ത് മേശയിൽ വെച്ചിരിക്കുന്ന ജഗിൽ നിന്നും പകുതിയോളം വെള്ളം കുടിച്ചിറക്കി.
ദൈവമേ രക്ഷിക്കണേ …
ഷഹ്സാദിന് ആപത്തൊന്നും വരുത്തല്ലെ എന്ന് പറഞ്ഞു വീണ്ടും ഉറങ്ങാൻ കിടന്നു.,.
ആ ദിവസം അങ്ങനെ കടന്നു പോയി.
നമ്മുടെ ഷഹ്സാദ് ഇപ്പോൾ മംഗലാപുരം കഴിഞ്ഞ് കാസർകോട് എത്തിയിരുന്നു.
അവൻ ഫോൺ എടുത്തു റോഷന്റെ നമ്പർ ടയൽ ചെയ്തു.
""" ടാ നീ എവിടെ """
ഞാൻ വീട്ടിൽ.,.. ഇപ്പോ എഴുനേറ്റതെ ഒള്ളു…
റോഷൻ പറഞ്ഞു.
വൈകുന്നേരം ആറ് മണിക്ക് മുന്നേ ഞാൻ തിരൂർ എത്തും.,.,.
ഞാൻ പറഞ്ഞു.
""" ഞാൻ നീ ലാന്റ് ചെയ്യുമ്പോൾ റയിൽവേ സ്റ്റേഷനിൽ ഉണ്ടാകും നീ കിടന്ന് പിടക്കാതെ.,.,. ആ പിന്നെ നീ പെണ്ണ് കാണാൻ പോയിട്ട് എന്തായി.,.,.
നിന്റെ വിളി ഒന്നും ഇല്ലാതിരുന്നപ്പോൾ ഞാൻ കരുതി നീ അവളേയും കെട്ടി അവിടെ അങ്ങ് കൂടി എന്ന്.,.
റോഷൻ പറഞ്ഞു.. """
അതൊക്കെ ഞാൻ വന്നിട്ട് പറയാടാ
ഞാൻ പറഞ്ഞു.
എന്നാ ശെരിടാ ഞാൻ
💬 Comments
View all comments