0%

Chapter Title : ജന്മാന്തരങ്ങൾ 3 [Mr Malabari]

Author : Kambikathakal Read All Parts 241

""ഞാൻ ആരാണെന്നതിൽ എന്ത് കാര്യം ?
ഇത് എന്റെ കടമയാണ് ""
പർവീൺ പറഞ്ഞു.

ആരാണെന്ന് പറഞ്ഞില്ല അനിഖ വീണ്ടും ചോദിച്ചു !

ഞാൻ ഇരുണ്ട രാത്രിയുടെ കാവൽക്കാരി
അതായത് ഇരുണ്ട രാത്രിയിലെ ക്രൂരതകളിൽ നിന്നും മനസ്സിൽ ഒരണുമണിതൂക്കമെങ്കിലും നൻമയുള്ളവരെ കാക്കുന്ന കാവൽക്കാരി

നോക്കൂ......ഈ രാത്രിയെത്രസുന്ദരമാണ്! അതെ..,.,രാത്രിയെ ഭീകരതയുടെ മൂടുപടം അണിയിക്കുന്ന മനുഷ്യ മൃഗങ്ങളിൽ നിന്നും രാത്രിയെ രക്ഷിക്കുന്നത് ജീവിതവൃതമാക്കിയ ഇരുണ്ട രാത്രിയുടെ കാവൽക്കാരിയാണ് ഞാൻ..,.

അമ്മ എന്നോട് പറഞ്ഞു
അമ്മയുടെ അപ്പോഴത്തെ മുഖഭാവം എല്ലാം കണ്ടപ്പോൾ എന്റെ ഉള്ളിൽ ഭയം
നിറഞ്ഞു തുടങ്ങി

ഇതൊന്നും കേട്ട് മോൾ പേടിക്കണ്ടട്ടോ !
പുഞ്ചിരി തൂകി എന്റെ പരിഭ്രാന്തി നിറഞ്ഞ മുഖത്ത് നോക്കി അമ്മ പറഞ്ഞു.

അമ്മേ .... ഞാൻ വിളിച്ചു

എനിക്ക് അങ്ങയെ അങ്ങനെ വിളിക്കാമോ
തൽക്കാലം അങ്ങനെ വിളിച്ചോ തീർച്ചയായും മാറ്റി വിളിക്കേണ്ട സമയം വരും

സുന്ദരഭീകരമായ രാത്രിയുടെ നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് ഞങ്ങൾ നടത്തം തുടർന്നു

തിങ്ങി നിറഞ്ഞ പൈൻ മരങ്ങൾക്കിടയിലൂടെ നിലാവെച്ചം അരിച്ചിറങ്ങുന്നു

കുറച്ചു ദൂരം പിന്നിട്ടപ്പോൾ നിലത്ത് രത്നക്കല്ലുകൾ ദൃശ്യമായിതുടങ്ങി
നമ്മുടെ നാട്ടിലെ ചരൽ കല്ലുകൾ പോലെ
ഇന്ദ്രനീലം , മാണിക്ക്യം, മരതകം , അങ്ങനെ നിരവധി ഇനം രത്നങ്ങൾ

""എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാമോ ?
ഞാൻ അമ്മയോട് ചോദിച്ചു

"" തീർച്ചയായും വിശ്വസാക്കാം അമ്മ മറുപടി നൽകി.

സ്വർണനിർമ്മിതമായ മേൽക്കൂര രത്നം കൊണ്ട് അലങ്കരിച്ച തടാകത്തിന് നടുവിലുള്ള ഒരു കൊച്ചു വീടിനു മുന്നിൽ ഞങ്ങൾ എത്തി നിന്നു

അതും കൂടെ ആയപ്പോൾ ഞാൻ ഏതോ കിളി പോയ

💬 Comments

View all comments