Chapter Title : ജന്മാന്തരങ്ങൾ 3 [Mr Malabari]
ആ നിമിഷം അവളുടെ കരച്ചിൽ സ്വിച്ചിട്ടപോലെ നിന്നു
രാജ കുമാരിയാ .., ഞാനാ ,.. അമ്മേ ,..
അവിടുന്ന് എന്നെ കളിയാക്കിയതാണല്ലെ
ഹേ .... ത്യാഗത്തിന്റെ നക്ഷത്രമേ ഇരുട്ടിന്റെ കാവൽകാരിയെ വിശ്വസിച്ചാലും
ഏ ... എന്താ ,..
എന്താ എന്നെ വിളിച്ചത്.....
ഒന്നുമില്ല തൽക്കാലം മോൾ വാ ഈ രാത്രി ഒറ്റയ്ക്ക് യാത്ര വേണ്ട
പർവീൺ അനിഖയോടായി പറഞ്ഞു.
എന്ത് വിശ്വസിക്കണം ആരെ വിശ്വസിക്കണം എന്ന ആശയക്കുഴപ്പത്തിൽ നിൽക്കുകയാണ് അവൾ
എന്താ ... എന്നെ പേടിയാണോ ?
പർവീൺ ചോദിച്ചു.
ഏയ് അങ്ങനെ ഒന്നും ഇല്ല എന്റെ ജീവൻ രക്ഷിച്ച പുണ്യാത്മാവല്ലെ അവിടുന്ന്
അപ്പോൾ പിന്നെ ഞാൻ എന്തിന് ഭയക്കണം.
പർവീണിന്റെ വാക്കുകളിലെ ആജ്ഞാ ശക്തിക്ക് മുന്നിൽ അനിഖക്ക് ഇത്രയും മാത്രമാണ് പറയാനായത്.
വാ എന്റെ വീട്ടിൽ പോകാം അവൾ അനിഖയുടെ കയ് ചേർത്ത് പിടിച്ചു രാത്രിയിലെ വെള്ളിവെളിച്ചത്തിലേക്ക് നടന്നു നീങ്ങി...............
നിരവധി തവണ ഇത് വഴി വന്നിട്ടുണ്ടെങ്കിലും അമ്മയുടെ കയ് പിടിച്ചു നടക്കുന്ന ഈ വഴിയിൽ എല്ലാം തന്നെ എനിക്ക് പുതുമയുള്ളതാണ് മുമ്പൊരിക്കൽ പോലും ഈ വഴികൾ ഒന്നും ഇവിടെ ഞാൻ കണ്ടിട്ടില്ല
നിലാവെളിച്ചത്തിൽ വഴികൾക്കെല്ലാം ഒരു പ്രത്യേക ഭംഗി
വഴിയോരത്തെവിടെയൊക്കെയോ നിശാഗന്ധി പൂത്ത സൗരഭ്യം നാസികയിലേക്ക് അടിച്ചു കയറുന്നു,.,.
ആ സൗരഭ്യം ആത്മാവിന് എന്തോ ഉണർവ്വ് നൽകുന്നതായി ഒരു ഫീൽ
അമ്മയുടെ കണ്ണുകളിലേക്ക് നോക്കാൻ പോലും എനിക്ക് കഴിയുന്നില്ല .,.
ആ മരതകമിഴികൾക്ക് എന്തോ ആജ്ഞാ ശക്തിയുള്ളത് പോലെ.
എങ്കിലും പിന്നിടുന്ന വഴികളിലേക്ക് പകച്ച് നോക്കി ഞാൻ ചോദിച്ചു !
അങ്ങ് ആരാണ് ?
💬 Comments
View all comments