Chapter Title : ജന്മാന്തരങ്ങൾ [Mr Malabari]
മറുപടി നൽകി.
എന്നിട്ട് കോഴ്സ് കഴിയാൻ ആയോ?
ഞാൻ ചോദിച്ചു.
"""ഒരു വർഷം കൂടി ഉണ്ട് """
അങ്ങനെ ഞങ്ങളുടെ സൗഹൃദം വളർന്നു,
വാട്ട്സാപ്പ് വരെ ഞങ്ങളുടെ സൗഹൃദം എത്തി.
ഒരു ദിവസം അവൾ ചോദിച്ചു ഞാൻ ഒരു കാര്യം പറഞ്ഞാൽ നിനക്ക് വിഷമം ആകുമോ?
ഇല്ല എന്താ അങ്ങനെ ചോദിച്ചത്?
നീ വെറുതെ ആളെ ടെൻഷൻ ആക്കാതെ കാര്യം പറ!
എന്റെ പേര് പായൽ എന്ന് അല്ല.
പിന്നെ? ഞാൻ ചോദിച്ചു
'അനിഖ തിവാരി ' അവൾ പറഞ്ഞു.
നീ എന്നെ പറ്റിക്കുക ആയിരുന്നു അല്ലെ ഞാൻ ചോദിച്ചു.
"""അല്ല"""പറ്റിക്കുകയായിരുന്നു എങ്കിൽ പിന്നെ എന്തിനാ ഞാൻ എന്റെ യഥാർത്ഥ പേര് നിന്നോട് പറഞ്ഞത്.
നീയുമായി ചാറ്റ് ചെയ്യുമ്പോൾ ഒരു പോസിറ്റീവ് ഫീൽ ആണ് അതുകൊണ്ട് എനിക്ക് മറച്ചുവെക്കാൻ തോന്നിയില്ല
ഇന്നത്തെ കാലത്ത് ആരെയും വിശ്വസിക്കാൻ പറ്റുകയില്ല സോ ഞാൻ എന്റെ സേഫ്റ്റി നോക്കും
അവൾ പറഞ്ഞു നിർത്തി!
നീ പറഞ്ഞതാ ശെരി പെൺകുട്ടികൾ ആയാൽ അങ്ങനെ തന്നെ വേണം.
അവളുടെ ഭാഗത്താണ് ശെരി എന്ന അർത്ഥത്തിൽ ഞാൻ പറഞ്ഞു.
ഞങ്ങളുടെ സൗഹൃദം അങ്ങനെ മുന്നോട്ട് നീങ്ങി.
നീ നോർത്ത് ഇന്ത്യയിൽ വന്നിട്ടുണ്ടോ?
അവൾ ചോദിച്ചു.
ടെൽഹിയും പിന്നെ ഉത്തരാഖണ്ഡിലെ റൂർകിയിലും വന്നിട്ടുണ്ട് ഞാൻ പറഞ്ഞു.
രാജസ്ഥാൻ ഇതുവരെ കണ്ടിട്ടില്ല അല്ലെ?
അവൾ ചോദിച്ചു!
ഇല്ല പക്ഷെ ഒരിക്കൽ വരും അന്ന് നിന്നെയും കൊണ്ടേ തിരിച്ചു കേരളത്തിലേക്ക് പോകൂ.
ഒരു പൊട്ടിച്ചിരി മാത്രമായിരുന്നു അവളുടെ മറുപടി,ആ ചിരിയിൽ എല്ലാം ഉണ്ടായിരുന്നു.
അങ്ങനെ മാസങ്ങൾ കടന്നു പോയി.
രണ്ടു
💬 Comments
View all comments