Chapter Title : ജന്മാന്തരങ്ങൾ [Mr Malabari]
സെക്കന്റ് സെമസ്റ്റർ എക്സാമിന്റെ ടൈമിൽ പ്രണയ നൈരാശ്യത്തിന്റെ വേദനയിൽ ആയിരുന്നു.
>>>>>>>>>>>>>>>>>>>>>>>>>>>><<<<<<<<<<<<
നമുക്ക് അന്നത്തെ ദിവസത്തിലേക്ക് ഒന്ന് പോകാം
ഷേർചാറ്റ് എന്ന ആപിലൂടെയാണ് ഞാൻ അവളെ പരിജയപ്പെടുന്നത് നോർത്ത് ഇന്ത്യക്കാരി അനിഖ തിവാരി.
മലയാളം ഷേർചാറ്റ് ഓപ്പൺ ചെയ്ത് ഷേക്ക് ആണ്ട് ചാറ്റ് ചെയ്യുന്നത് എന്റെ ഹോബി ആയി കൂടുതൽ ആണുങ്ങൾ ആകും ചാറ്റാൻ വരുക .
ഭൂരിഭാഗം പേരും ഇങ്ങനെ ചോദിക്കും boy or girl ബോയ് എന്ന് പറഞ്ഞാൽ നല്ല പച്ച മലയാളത്തിൽ തെറി പറയും.
അങ്ങനെയാണ് അൽപം വ്യത്യസ്തമായി ഒരു പരീക്ഷണം നടത്തിയാൽ എന്താ എന്ന തോന്നലിൽ ഷേർചാറ്റ് ഹിന്ദിയിലോട്ട് മാറ്റിയത്.
പതിവ് പോലെ ഷേർചാറ്റിൽ ഷേക്ക് ആണ്ട് ചാറ്റ് ഓപ്പൺ ചെയ്തു
""" ഹായ് """
മറുപടി വന്നു!
"""ലഡ്കാ യാ ലഡ്കീ"""
മറുപടി നൽകാൻ നിൽക്കാതെ ഞാൻ ചാറ്റ് അവസാനിപ്പിച്ചു.
ദൈവമെ ഓൺലൈൻ പൂവാലന്മാർ എല്ലാ നാട്ടിലും ഇങ്ങനെ തന്നെ ആണല്ലോ എന്ന് സ്വയം പറഞ്ഞു.
രാത്രി ഏകദേശം പത്തു പത്തര ആയി
ഇനി ചാറ്റ് ചെയ്തിട്ടും ഒരു ആത്മാർത്ഥ സുഹൃത്തിനെ കിട്ടിയില്ലെങ്കിൽ ഷേർ ചാറ്റ് അൺ ഇൻസ്റ്റാൾ ചെയ്യാമെന്ന് കരുതി ഒരു വട്ടം കൂടി ഭാഗ്യപരീക്ഷണത്തിന് തെയ്യാറായി
ചാറ്റ് തുറന്നു
ഹായ്,
ഹലൊ
നാം?
ഷഹ്സാദ്
"""തുമാരാ"""
പായൽ
"""കഹാസേ ഹോ?
R.J
"""ക്യാ?
രാജസ്ഥാൻ
ഹാം ജീ മേ സമജ്താഹൂ.
ബാക്കിയുള്ള ചാറ്റ് കഥയുടെ ഒഴുക്കിനെ താളാത്മകമായി നിലനിർത്താൻ മലയാളത്തിലേക്ക് മാറ്റുന്നു.
പടിക്കുകയാണോ?
അതെ ഫാഷൻ ഡിസൈനിംഗ് പായൽ പറഞ്ഞു.
എവിടെ? ഞാൻ ചോദിച്ചു
'പൂന' പായൽ
💬 Comments
View all comments