Chapter Title : ജസ്റ്റ് മാരീഡ് ? [Harry Potter]
തുറന്ന് പുറത്തേക്കിറങ്ങി. വാതിലിൽ നിന്നും മാറി രണ്ട് രൂപങ്ങൾ നില്കുന്നത് ആദ്യ കാഴ്ചയിൽ തന്നെ ഞാൻ കണ്ടു. ഒന്ന് രാധിക ആന്റിയും, മറ്റൊന്ന് മാനസിയുടെ പെങ്ങൾ മാധവിയു. കല്യാണം വേഷത്തിൽ തന്നെയാണ് അവളുടെയും നിൽപ്പ്. ഞാൻ അകത്തേക്ക് കയറി, വീണ്ടും കതകടച്ചു.
എന്നെ തന്നെ നോക്കി മാനസി കസേരയിൽ ഇരിപ്പുണ്ട്. ഞാൻ ജന്നലിന്റെ അരികിലേക്ക് ചെന്ന ശേഷം ഒരു സിഗരറ്റ് കത്തിച്ചു വലിച്ചു, മാനസി പറഞ്ഞ കാര്യങ്ങൾ ഒന്നുകൂടി റീവൈണ്ട് ചെയ്ത് നോക്കി. മറ്റുള്ളവരുടെ മുൻപിൽ ഒരു കല്യാണ നാടകം കളിക്കണം. അതും അവളുടെ കാര്യങ്ങൾ ശരിയാകുന്നത് വരെ, സിനിമയിലും കഥകളിലും പറയാൻ കൊള്ളാം, പക്ഷെ ജീവിതത്തിൽ….? മാനസി പറഞ്ഞത് പോലെ അമ്മയുടെ സന്തോഷം എന്നൊരു പോയിന്റ് ഉണ്ട്. അതാണ് എന്നെ ഇപ്പോഴും ഒരു കുടുക്കിലാക്കിയിരിക്കുന്നത്. ഒരുപക്ഷെ ഞാൻ സമ്മതിച്ചാൽ മാനസി പറഞ്ഞത് പോലെ എല്ലാവരും ഹാപ്പി ആവും.1 കൊല്ലം കഴിഞ്ഞു അവൾ അവളുടെ പാട് നോക്കി പൊക്കോളും.പക്ഷെ, ഇവളുടെ സ്വഭാവം ഒക്കെ എങ്ങനെയെന്നു ദൈവത്തിനു അറിയാം. അവസാനം പണി കിട്ടിയാലോ…? Divorce ആയ ശേഷം മോചനദ്രവ്യവും പറിയും വേണമെന്ന് പറഞ്ഞു വന്നാലോ…? പക്ഷെ കണ്ടിട്ട് നല്ല കൊച്ചാണെന്ന് തോനുന്നു.അവളോട് കണ്ട മാത്രയിൽ പ്രേമവും പറിയും ഒന്നും തോന്നിയിട്ടല്ല, ഞാൻ കാരണം കുറേ പേരുടെ ജീവിതം നന്നായാലോ…?
"മാനസി…നീ നന്നായി ആലോചിച്ചു പറയുന്നതാണോ ഇതൊക്കെ.
"മ്മ്…
"ഓക്കേ. തെൻ. ഞാൻ കാരണം നിങ്ങളുടെ എല്ലാം ജീവിതം ശരിയാവുന്നെങ്കിൽ അങ്ങനെ തന്നെയാകട്ടെ.
"ങേ.. യൂ ഷുവർ..?
"യെസ്..
"താങ്ക്യൂ സിദ്ധാർഥ്…"ഷേക്ക് ഹാൻഡിനായി കൈ നീട്ടിക്കൊണ്ടവൾ പറഞ്ഞു.അവൾക് ഷേക്ക് ഹാൻഡ്
💬 Comments
View all comments