0%

Chapter Title : ജസ്റ്റ്‌ മാരീഡ് ? [Harry Potter]

Author : Harry Potter Read All Parts 1K

എന്റെ അതെ വേഷത്തിൽ തന്നെയാണ്. ആള് നേവിയിൽ ആണ്. പയ്യൻ എന്നെ ഓരോന്ന് പറഞ്ഞു ധൈര്യം ഒക്കെ തന്നു, ഇതിനിടയിൽ കുറച്ച് താങ്ക്സും. കാരണം ഞാൻ വന്നിലെങ്കിൽ ഒരു പക്ഷെ മാധവി കല്യാണത്തിന് സമ്മതിക്കില്ലായിരുന്നു എന്ന് അരുണും പറഞ്ഞു. അവൾക്ക് മാനസിയുടെ കാര്യം അത്രക്ക് ഇമ്പോര്ടന്റ്റ്‌ ആണത്രേ. സമയം പട പട എന്ന് മുൻപോട്ട് നീങ്ങി.

"മുഹൂർത്തായി…വരന്മാർ രണ്ടാളും ഇരുന്നോളു.."അവിടെ നിന്ന കർമ്മി പറഞ്ഞു.എന്റെ ഹാർട് ബീറ്റ് കൂടി കൂടി വന്നു. ഒരു പേടി നെഞ്ചിൽ ഉടലെടുത്തു. ഒപ്പം ഒരു വയർ വേദനയും. എങ്ങനെയൊക്കെയോ മനസിനെ പറഞ്ഞു മനസിലാക്കി ഞാനവിടെ ഇരുന്നു.

വൈകാതെ തന്നെ താലപ്പൊലിയുമായി കുറച്ച് പെൺകുട്ടികൾ നടന്നു വന്നു. അവരുടെ പിറകിലായി രണ്ട് സുന്ദരികളും. ഞാൻ ജീവിതത്തിൽ ഒരിക്കലും വേണ്ട എന്ന് പറഞ്ഞ നിമിഷം തന്നെ എന്റെ ജീവിതത്തിൽ ദാ നടക്കാൻ പോകുന്നു…ഞാൻ ചെയുന്നത് മണ്ടത്തരമോ എടുത്ത് ചാട്ടമോ ആണോ എന്ന പേടി ഇപ്പോഴും മനസിലുണ്ട്.

മാധവി നേരെ പോയി അരുണിന്റെ അരികിലായി ഇരുന്നു. മാനസി എന്റെ അരികിലും. സത്യത്തിൽ അപ്പോഴാണ് എന്റെ മനസ്സ് ഒന്ന് ശാന്തമായത്.

"പേടിയുണ്ടോ..?"പതിഞ്ഞ സ്വരത്തിൽ മാനസി എന്നോടായ് ചോദിച്ചു.

"ചെറുതായി…

"ഇനി അധികം സമയം ഇല്ല.. തീരുമാനത്തിൽ മാറ്റം ഉണ്ടെങ്കിൽ വേഗം പറ.

"ഇനി വല്ലതും പറഞ്ഞാൽ നാട്ടുകാർ എന്നെ വടിച്ചെടുക്കും.

അത് കേട്ട് അവൾ ഒന്ന് ചിരിച്ചു.

അവിടെ നിന്ന കർമ്മി എന്തൊക്കെയോ ഞങ്ങളെക്കൊണ്ട് ചെയ്യിപ്പിച്ചു. ഒടുവിൽ താലി കെട്ടാനുള്ള സമയം ആയി. താലി വാങ്ങിയതും ചെണ്ടമേളം പോലെ എന്റെ കൈ കിടന്ന് വിറക്കാൻ തുടങ്ങി.ഒന്ന് താലി

💬 Comments

View all comments