0%

Chapter Title : ജസ്റ്റ്‌ മാരീഡ് ? [Harry Potter]

Author : Harry Potter Read All Parts 1K

കെട്ടി പ്രാക്ടീസ് ചെയ്യാൻ പോലും സമയം കിട്ടിയില്ലലോ. എന്തായാലും എങ്ങനെയോ അവളുടെ കഴുത്തിൽ കൊണ്ട് ഞാൻ താലി വെച്ചു. പിറകിൽ നിന്ന ഏതോ ചേച്ചിമാർ ബാക്കി കാര്യം നോക്കി ?. അങ്ങനെ ആ കാര്യത്തിൽ ഒരു തീരുമാനമായി.

"സോറി…"പതിഞ്ഞ സ്വരത്തിൽ മാനസി വീണ്ടും എന്നോടായി പറഞ്ഞു. ഒരു ചിരിയിൽ ഞാൻ മറുപടിയിൽ ഒതുക്കി.

എന്തായാലും രണ്ടാളുടെയും അമ്മമാർ കല്യാണം കഴിഞ്ഞപാടെ നല്ല ഹാപ്പി ആയി. രാധിക ആന്റി എന്റെ അരികിൽ വന്നു ചേർത്ത് പിടിച്ചു ഒരുപാട് പൊട്ടിക്കരഞ്ഞു, കുറെ നന്ദിയും പറഞ്ഞു. മാധവിയും അരുണും ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു. പെണ്ണിന്റെ ഭാഗത്ത് നിന്ന് ഒരു ഫോട്ടോഗ്രാഫർ മാത്രേ ഉണ്ടായിരുന്നുള്ളു. എനിക്കും മാനസികും പിക് എടുക്കാൻ വലിയ താല്പര്യം ഇല്ലായിരുന്നു, അതിനാൽ കുറച്ചു പിക്സ് എടുത്ത ശേഷം അവർ രണ്ട് പേരുടെയും പിക്സ് എടുക്കാനായി അവർ പോയി. ഞാനും മാനസിയും പ്രേത്യേകിച് ഒന്നും സംസാരിച്ചില്ല. ഇടയ്ക്കിടയ്ക്ക് തമ്മിലൊന്നു നോക്കും. അത്രേ ഉള്ളു. പിന്നെ സംസാരിക്കാൻ ചുറ്റും കുറേ അമ്മായിമാർ വള വള എന്ന് സംസാരിച്ചു നടപ്പുണ്ട്.

ആഹാരം കഴിച്ച് മാറിയ സമയം മാധവി എന്റെയടുത്തേക്ക് വന്നു.

"ചേട്ടാ…

"ഹാ.. മാധവി..

"ചേട്ടാ.. ഒരുപാട് നന്ദിയുണ്ട്.. എന്റെ ചേച്ചി പാവാ…. എങ്ങനെ നന്ദി പറയാമെന്നു എനിക്കറിയില്ല.."അതും പറഞ്ഞവൾ പൊട്ടിക്കരഞ്ഞു.

"അയ്യേ.. ച്ചേ…കരയാതെ മോളേ…

"ചേട്ടൻ ഇത് ആലോചിച്ച് എടുത്ത തീരുമാനം അന്നെന്നാ ഞാൻ വിശ്വസിക്കണേ.. ഇനി എന്റെ ചേച്ചിയെ ഇഷ്ടലെടുന്നില്ലെങ്കിൽ പറഞ്ഞാൽ മതി, ഞാൻ കൂട്ടികൊണ്ട് വന്നോളാം…,

"അയ്യേ.. നീ കരച്ചിൽ നിർത്തിയെ. നിന്റെ പെങ്ങളെ ഞാൻ നോക്കിക്കോളാം .

💬 Comments

View all comments