Chapter Title : ജസ്റ്റ് മാരീഡ് ? [Harry Potter]
അപ്പോഴാണ് ഞാൻ ഓർത്തത്. എല്ലാവരെയും എങ്ങനെ ഫെയിസ് ചെയ്യും.കുടുംബത്തിലെ എല്ലാം കൂടെ എന്നെ എടുത്തിട്ട് വാരും. ആ രീതിയിലാണ് കല്യാണം കഴിക്കില്ല എന്ന് ഷോ ഇറക്കി നടന്നത്.
"സിദ്ധാർഥ്…. താൻ ഒക്കെ അല്ലേ…?" എന്റെ ടെൻഷൻ അടിച്ച മുഖം കണ്ട് മാനസി ചോദിച്ചു.
"ങേ.. ആഹ്…ഓക്കേ ഒക്കെ..
"എന്താ ഒരു ആലോചന…?
"ഏയ്.. പെട്ടെന്ന് ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് കരുതിയില്ലല്ലോ. എല്ലാവരെയും എങ്ങനെ ഫേസ് ചെയ്യും എന്നൊരു പേടി.
"സിദ്ധാർഥ്…ഞാൻ കാരണം തന്റെ ജീവിതത്തിൽ ഒരു പ്രശ്നവും ഉണ്ടാകില്ല. കുറച്ച് സമയം, അത് മാത്രം മതിയെനിക്ക്. ഞാൻ പൊക്കോളാം. അത് വരെ…….
"അഹ്. നമ്മൾ സംസാരിച്ചതല്ലേ എല്ലാം. നോക്കാം.
"സോറി…മാനസി ഇപ്പോൾ എന്ത് ചെയുന്നു..?
"ഒരു സി എ യുടെ അസിസ്റ്റന്റ് ആയി നില്കുവായിരുന്നു. എക്സ്പീരിയൻസ് ആയി. ഇനി നല്ലൊരു ജോലി നോക്കണം.
"മ്മ്. തന്റെ വയസ്സ് എത്രയാ..23.
"അപ്പോൾ മാധവിക്ക്..?
"21.
"താൻ എവിടേയ്ക്കാ പോകാൻ നിൽക്കുന്നത്..?
"കാനഡ ആയിരുന്നു ശെരിക്കും പ്ലാൻ. ബട്ട് പൈസ ഒരു പ്രശ്നമാണ്.അത് കൊണ്ട് മിഡിൽ ഈസ്റ്റിൽ നിന്ന് ഓഫർ വന്നാൽ അവിടെ പോകും. കുറച്ച് പൈസ ഒക്കെ ആയ ശേഷം കാനഡ നോക്കും.
"താൻ എന്താ നാട്ടിൽ നിൽക്കാൻ നോക്കാത്തത്…?
"അത്…എന്തോ…എനിക്കി നാട്ടിൽ നിൽക്കാൻ ഒരു ഇഷ്ടവുമില്ല. പിന്നെ അവിടെ ആകുമ്പോൾ കുറച്ച് കൂടെ സാലറി കിട്ടും. അമ്മയെ പറ്റുന്ന കാലത്തോളം നന്നായി നോക്കണം. ഈ നാട്ടിൽ നിന്നാൽ അതൊക്കെ പാടാണ്.
"മ്മ്മ്…അതെ.. ഞാൻ ഒരു കാര്യം കൂടെ ചോദിച്ചോട്ടെ…?
"മ്മ്..
"താൻ എന്താ കല്യാണം വേണ്ട എന്ന്
പറയുന്നത്…,?
💬 Comments
View all comments