Chapter Title : ജസ്റ്റ് മാരീഡ് ? [Harry Potter]
ആ ചോദ്യത്തിന് മറുപടി പറയാൻ അല്പം ബുദ്ധിമുട്ട് ഉണ്ട് എന്ന ഭാവത്തിൽ അവളുടെ മുഖം മാറി.
"മാനസി.. ഞാൻ ചോദിച്ചെന്നെ ഉള്ളു. തന്റെ പ്രൈവസി ആണെങ്കിൽ പറയണ്ട. ജസ്റ്റ് ആസ്ക്ക്ട്. എല്ലാം തുറന്ന് പറയാൻ ഞങ്ങൾ ഭാര്യ ഭർത്തക്കൾ ഒന്നുമല്ലലോ…"ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
"ഏയ്. ഒന്നുമ്മില്ല. എന്തോ.. തോന്നിയില്ല.
"മ്മ്
"സിദ്ധാർഥ്വിനു നല്ല തേപ്പ് കിട്ടിയിട്ടുണ്ടല്ലേ.. ??
"അമ്മ പറഞ്ഞോ..?
"മ്മ്…. തന്റെ കല്യാണം കാണണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു തന്റെ അമ്മയ്ക്ക്. ഒരിക്കൽ കണ്ടപ്പോൾ പറഞ്ഞിട്ടുണ്ട്.
"മ്മ്മ്. അഹ്. ഇന്നിപ്പോൾ നല്ല സന്തോഷത്തിലാ…ആഹ്…പറ്റുന്ന വരെ അവർ സന്തോഷിക്കട്ടെ…. അല്ല. തന്റെ അമ്മയിനി വീട്ടിൽ ഒറ്റയ്ക്കു ആകില്ലേ..?
"ഇല്ല. അരുണും മാധവിയും കൊണ്ട് പോകും. അരുണിന്റെ അച്ഛനും അമ്മയും മരിച്ചതാ…കുറച്ചുനാൾ അമ്മ വീട്ടിൽ ഒറ്റയ്ക്കു ആകും.
"എടൊ.. എന്നാൽ എന്റെ വീട്ടിൽ വന്നു നിൽക്കാൻ പറ.
"വേണ്ടടോ.. ഒരു ബാധ്യതതും ഇല്ലാതെ എന്നെ ആ വീട്ടിൽ കയറ്റുന്നത് തന്നെ വലിയ കാര്യം. അമ്മ കൂടി ഇനി വേണ്ട. അവർ അവിടെ ഓക്കേ ആകും. അരുൺ നല്ല പയ്യനാ.. പിന്നെ അരുൺ ആന്ധ്രയിൽ
ആണ്. ഇടയ്ക്ക് ഇടയ്ക്കെ വരുള്ളൂ. അപ്പോൾ അവൾക്കൊരു കൂട്ടാകും അമ്മ.
"മ്മ്മ്മ്..
ഏകദേശം അര മണിക്കൂർ ഡ്രൈവിൽ ഞങ്ങൾ വീടെത്തി. വീട്ടിലെത്തിയപ്പോൾ ഒരു പട തന്നെ അവിടെ കാത്ത് നിൽപ്പുണ്ട്. വണ്ടിയിൽ നിന്ന് ഇറങ്ങിയ മുതൽ എല്ലാവരും നല്ല കളിയാക്കൽ ആയിരുന്നു എന്നെ, ആഹ്. അമ്മാതിരി ഷോ ആയിരുന്നു. ചിരി അടക്കാൻ മാനസിയും നന്നേ കഷ്ടപ്പെടുന്നുണ്ടായിരുന്നു. നിലവിളക്കുമായി ഞങ്ങൾ അകത്തേക്ക് കയറി…. ദേവിയെ…ഇനി എന്തൊക്കെയാണോ എന്തോ
💬 Comments
View all comments