0%

Chapter Title : ജസ്റ്റ്‌ മാരീഡ് ? [Harry Potter]

Author : Harry Potter Read All Parts 1K

നടക്കാൻ പോകുന്നത്. എന്റെ റൂമിലേക്കാണ് ഞങ്ങളുടെ ആദ്യം പോയത്. എന്റെ റൂം ഇത്രയും വൃത്തിയായി ഞാൻ ആദ്യമായി ആണ് കാണുന്നത്.അമ്മയ്ക്ക് സ്തുതിയായിരിക്കട്ടെ .

"മോളേ.. ദാ.. ഈ ഡ്രസ്സ്‌ ഇട്ടോ റീസെപ്ഷന്.."അമ്മ ഒരു കവർ മാനസിക്ക് വെച്ചുനീട്ടി..

""ചേട്ടായി…ചേട്ടായിക്കുള്ള ഡ്രസ്സ്‌ അപ്പുറത്തെ റൂമിൽ വെച്ചിട്ടുണ്ട്. പോയി റെഡിയായി വാ…ചേച്ചിയെ ഞങ്ങൾ റെഡി ആക്കിക്കോളം…"കസിൻ പിള്ളേർ റൂമിലേക്ക് വന്നുകൊണ്ട് പറഞ്ഞു.

ഓൺ ദി സ്പോട്ടിൽ തന്നെ ഞാൻ ഇറങ്ങി. എന്നെ എടുത്തിട്ട് നന്നായി കുറയാൻ നില്കുവാന് എല്ലാരും. സോ, പിടി കൊടുക്കാത്തതാണ് വൃത്തിയെന്ന് എനിക്കറിയാം.

റൂമിൽ പോയി കുളിച്ചു റെഡി ആയതും എന്റെ ചില കസിൻ ചേട്ടന്മാർ റൂമിലേക്ക് എത്തി.

"ആഹാ.. കല്യാണ പയ്യൻ റിസപ്ഷന് റെഡിയാകുവാണോ…?"കൂട്ടത്തിൽ ഏറ്റവും മൂത്ത ദിലീപ് ചേട്ടൻ ചോദിച്ചു.

മറുപടി ഒന്നും പറയാൻ ഇല്ലാതെ നാണിച്ചു ഞാൻ തല താഴ്ത്തി നിന്നു.

"എടാ പുല്ലേ.. എത്ര ആലോചന കൊണ്ട് വന്നതാ.. അപ്പോഴൊക്കെ അവന് പട്ടി ഷോ.. എന്നിട്ടിപ്പോ…."ദിലീപേട്ടൻ പറഞ്ഞു.

"ചേട്ടാ.. അത്…

"എടാ.. എന്നാലും എന്ത് അർത്ഥത്തിലാ നീ ഇതിൽ കേറി ചാടിയത്…"രാജീവ്‌ ചേട്ടൻ ചോദിച്ചു."ശെ.. രാജീവേ വിട്. എന്തായാലും പുതുമണവാളൻ ആല്ലേ.. ഇനി ഒന്നും പറയണ്ട…."ദിലീപ് ചേട്ടൻ പറഞ്ഞു.

പിന്നേയും കുറേ നേരം അവർ എല്ലാം കൂടെ എന്നെ നിർത്തി പൊരിച്ചു.

കുറേ കഴിഞ്ഞു ദിലീപ് ചേട്ടൻ എന്നെ പുറത്തേക്ക് കൊണ്ട് പോയി കുറേ സംസാരിച്ചു. ഞാൻ ഓക്കേ ആണോ മാര്യേജിൽ എന്നായിരുന്നു ചേട്ടന്റെ ടെൻഷൻ. സംസാരം നടക്കുന്നതിന് ഇടയ്ക്കാണ് ദിലീപ് ചേട്ടൻ എന്നെ വിളിച്ചു കാണിച്ചത്.

ഒരു പച്ച സാരിയുടുത്ത്

💬 Comments

View all comments