Chapter Title : ജസ്റ്റ് മാരീഡ് ? [Harry Potter]
ദാ വരുന്നു എന്റെ സഹധർമ്മിണി.
കുറെ നാളുകൾക്ക് ശേഷം ഒരു പെണ്ണിനെ കണ്ണെടുക്കാതെ നോക്കി നിന്നു. അവളുടെ ബോബ് കട്ട് ചെയ്ത മുടിയായിരുന്നു അവളുടെ ഏറ്റവും വലിയ സൗന്ദര്യം.ആ സാരി അവൾക് നന്നായി ചെരുന്നുമുണ്ടായിരുന്നു.ഞാൻ കെട്ടിയ താലിക്ക് പുറമെ ഒരു പ്ലാറ്റിനം ചെയിൻ അവളുടെ കഴുത്തിൽ കിടപ്പുണ്ട്. അവളുടെ കഴുത്തിൽ ചെയിൻ ലൂസ് ആയി കിടക്കുന്നത് കാണാൻ തന്നെ നല്ല ഭംഗി.
"ടാ.. മയത്തിൽ നോക്ക്…"വായ പൊളിച്ചു അവളെ നോക്കിനിന്ന എന്നോടായി ചേട്ടൻ പറഞ്ഞു.
https://imgur.com/gallery/hWKbiyF
അവളെ ഞാൻ ചേട്ടന് പരിചയപ്പെടുത്തികൊടുത്തു. അപ്പോഴേക്കും വേറെയും ആൾക്കാർ വന്നു തുടങ്ങിയിരുന്നു. തട്ടിക്കൂട്ട് കല്യാണം ആയിട്ട് പോലും അത്യാവശ്യം തിരക്കുണ്ടായിരുന്നു. രാത്രി ഒരു 8 മണിയോടെ രാധിക ആന്റി എത്തിയിരുന്നു. ആള് നല്ല ഹാപ്പി ആണ്. എന്നേക്കാൾ എന്റെ അമ്മ കൂടെ ഉള്ളതാണ് അവരുടെ ധൈര്യം. ഇടക്ക് മാനസിയും രാധിക ആന്റിയും അത് പറയുന്നതും ഞാൻ കേട്ടു.10 മണി കഴിഞ്ഞിരുന്നു എല്ലാം ഒന്ന് ഒതുങ്ങാൻ. എല്ലാം പെട്ടെന്ന് ആയത് കൊണ്ട് ആർക്കും അധികനേരം അവിടെ നില്കാൻ സമയം കഴിഞ്ഞില്ല, ദൈവത്തിനു സ്തുതി.
ഉറങ്ങാൻ നേരമാണ് അടുത്ത പണിയെപ്പറ്റി ഓർത്തത്. ഒരുമിച്ച് ഒരു മുറിയിൽ കിടക്കണമല്ലോ…. മൈർ….
എന്ത് ചെയ്യണമെന്നറിയാതെ ഞാൻ ഹാളിൽ ഇരുന്ന് ആലോചിച്ചു.
"എന്താ മോനേ.. കിടക്കുന്നില്ലേ…"എന്റെ ഇരുപ്പ് കണ്ട് അമ്മ ചോദിച്ചു..
"മ്മ്.. കിടക്കാം.
അമ്മ എന്റെ അടുത്തായി വന്നിരുന്നു.
അമ്മ :-മോനേ…എടുത്തു ചാടി എന്നൊരു തോന്നൽ ഉണ്ടോ…?
ഞാൻ മറുപടി പറയാൻ നിന്നില്ല.
"മോനേ.. എനിക്കറിയാം നിനക്കെന്നോട് ചെറിയൊരു ദേഷ്യം എങ്കിലും കാണുമെന്ന്.
"ഏയ്.. ഒന്നുല്ലാ
💬 Comments
View all comments