0%

Chapter Title : ജസ്റ്റ്‌ മാരീഡ് ? [Harry Potter]

Author : Harry Potter Read All Parts 1K

ആരെയെങ്കിലും കൊണ്ട് കെട്ടിക്കാൻ നോക്കാതെ.

ഞങ്ങളുടെ സംസാരം നടക്കുന്ന സമയം അവിടേക്ക് അമ്മയുടെ സുഹൃത്ത് രാധിക വന്നു. അമ്മയുടെ അതെ വയസ്സാണെങ്കിലും മുഖത്ത് നല്ല ക്ഷീണമുണ്ട്. ആഹ്.. ഒരു കരച്ചിൽ ഇപ്പോൾ നടന്നു കാണും.

രാധിക :-എന്താ ശ്രീ.. മോൻ കലിപ്പിലാണോ…? മോൻ പേടിക്കണ്ട…അവൾക് യോഗമില്ലെന്ന് കരുതികൊള്ളാം. എന്തായാലും കുറച്ച് പേരെ കല്യാണത്തിന് വരുള്ളൂ. അത് കൊണ്ട് നാണക്കേട് കുറഞ്ഞു കിട്ടി.

അവരുടെ ശബ്ദത്തിൽ നിന്ന് തന്നെ അവരുടെ മനസ് എത്രത്തോളം കലങ്ങി ഇരിക്കുകയാണെന്ന് മനസിലാക്കാം. അതും പറഞ്ഞു ആ അമ്മ അവിടെ നിന്നും പോയി.

"ടാ.. കാരുണ്യം കാണിക്കുന്നു എന്ന തോന്നൽ ഒന്നും വേണ്ട. അവൾ നല്ല കുട്ടിയ. നിനക്ക് ചേരുമെന്ന് തോന്നി. ഏതോ ഒരുത്തിയെയും ഓർത്ത് നീ എത്ര നാളാ ജീവിക്കുക. എനിക്ക് സഹിക്കാൻ വയ്യ മോനേ.. അഹ്. നീ എന്തോ ചെയ്യ്."അമ്മയും നല്ല ദുഃഖത്തിൽ ആണ്,പക്ഷെ അത് ആ പെൺകുട്ടിയുടെ ജീവിതത്തേക്കാൾ എന്റെ ജീവിതം ഓർത്താണെന്ന് എനിക്കറിയാം.

"അമ്മ…

"എന്താ.. എന്താ മോനേ.. കല്യാണത്തിന് സമ്മതമാണോ നിനക്ക്.

"എന്റെ പൊന്നമ്മ.. ഒന്ന് നിർത്തു. എനിക്കാ പെണ്ണിനോട് ഒന്ന് സംസാരിക്കണം.

"അതിനെന്താ.. നീ വാ…"ഞാൻ പറഞ്ഞൂ തീരും മുന്പേ അമ്മ ഓടി രാധിക ആന്റിയുടെ അടുത്ത് ചെന്ന് എന്തോ പറഞ്ഞു. ആ പെണ്ണിനെ ഒന്ന് ആശ്വസിപ്പിക്കാൻ വേണ്ടി ഒന്ന് സംസാരിക്കണം എന്നാണ് ഞാൻ ഉദ്ദേശിച്ചത്. ഈ അമ്മച്ചി വീണ്ടും ഇത് സീനാക്കും.

അമ്മയും രാധിക ആന്റിയും കൂടെ എന്നെ മണവാട്ടിയുടെ റൂമിലേക്ക് കൂട്ടിക്കൊണ്ട് പോയി. പെണ്ണിനെ ഒഴികെ മറ്റെല്ലാവരെയും പുറത്തിറക്കിയ ശേഷം എന്നോട് അകത്തേക്ക്

💬 Comments

View all comments