0%

Chapter Title : ജസ്റ്റ്‌ മാരീഡ് ? [Harry Potter]

Author : Harry Potter Read All Parts 1K

പോകാൻ രാധിയ ആന്റി പറഞ്ഞു. ചുറ്റും നിൽക്കുന്നവർ എന്നെ ഒരു കാഴ്ച വസ്തുവായി കാണുന്നത് എനിക്ക് നല്ല ആരോചകമായി തോന്നി. അഹ്. എന്തായാലും ഉള്ളിലേക്ക് ഞാൻ കയറി.ഒരു മണവാട്ടി എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം വരുന്ന ഒരു രൂപം കാണുമല്ലോ, നീണ്ട മുടി. അതിൽ മുഴുവൻ മുല്ലപ്പൂവ്, മഷിയെഴുതിയ നീണ്ട കണ്ണുകൾ, കുറേ സ്വർണ്ണാഭരണങ്ങൾ.. അങ്ങനങ്ങനെ…

എന്നാൽ ആദ്യ കാഴ്‌ചയിൽ തന്നെ എന്റെ പ്രതീക്ഷകൾ തെറ്റി. ബോബ് കട്ട്‌ ചെയ്ത് മുടി, തലയിൽ മുല്ലപ്പൂവ് ഇല്ല.. കഴുത്തിൽ ആകെ 3 മാല, അത്യാവശ്യം നല്ലൊരു സാരി. ആദ്യമായി ആണ് ഈ രൂപത്തിൽ ഒരു മണവാട്ടിയെ കാണുന്നത്. എന്തായാലും ആദ്യ കാഴ്ചയിൽ തന്നെ നല്ല ഭംഗിയുണ്ട്.വെളുത്ത നിറമാണവൾക്. അവളുടെ കണ്ണുകൾ അവളുടെ സൗന്ദര്യം ഇരട്ടിയാക്കി തോന്നിപ്പിച്ചു.പൊക്കം കുറവാണ്.ആഹാ.. കൊള്ളാലോ പെണ്ണ് എന്നൊരു തോന്നൽ എന്റെ മനസ്സിൽ നിന്നാരോ പറയുന്നത് എനിക്ക് കേൾകാം.

അവളുടെ കണ്ണിൽ കല്യാണം മുടങ്ങിയതിന്റെ വിഷമം ഒന്നും കാണാൻ ഇല്ലായിരുന്നു. നിർവികാരയായിരുന്നു അവൾ. ഇവളെ ഞാൻ എന്ത് ആശ്വസിപ്പിക്കാനാണ് ?.

"ഹായ്…. " എന്നെ കണ്ടപാടെ അവൾ തന്നെ ആദ്യം വിഷ് ചെയ്തു.

"ഹായ്..

"അമ്മ കാര്യം പറഞ്ഞു. അമ്മയുടെ വിഷമം കൊണ്ട് പറഞ്ഞതാ. കാര്യമാക്കണ്ട.

"കല്യാണം മുടങ്ങിയതിൽ തന്റെ മുഖത്ത് വിഷമം ഒന്നുമില്ലലോ..

"അഹ്. വിഷമിച്ചിട്ടു എന്ത് ചെയ്യാനാ.

"സോറി…തന്റെ പേര്…?

"മാനസി. അല്ല.. എന്താ പേരു?

"സിദ്ധാർഥ്.

"മ്മ്.. അമ്മയ്ക്ക് എന്റെ കല്യാണം നടത്തണം. പാവം എന്റെ സമ്മതം കിട്ടാൻ തന്നെ പാടുപെട്ടു. പക്ഷെ അവസാനം അതിങ്ങനായി.

"എന്ത് പറ്റി..? തനിക്

💬 Comments

View all comments