0%

Chapter Title : ജവാൻ (Shahana)

Author : kkstories Read All Parts 339

ജവാൻ

Javan bY Shahana

ദേ ചേട്ടാ എന്താ ഈ കാണിക്കുന്നത്.... അമ്മ അപ്പുറത്തുണ്ട്.....കേട്ടോ ..

കുറച്ചു കൂടുന്നുണ്ട് ......"കണ്ണുരുട്ടിക്കൊണ്ട് അവൾ "

നീയൊന്നു അടങ്ങിനില്ല്.. ഞാനൊരു ഉമ്മ തന്നിട്ട് പൊയ്ക്കൊള്ളാം ..

ദേ ഞാനീ മുളകെടുത്തു കണ്ണിൽത്തേക്കുവേ......ആഹ്ഹ

ന്റെ പെണ്ണേ ആ മുളകെടുക്കുന്ന സമയംപോരെ ഒന്നുമ്മവെക്കാൻ.. (അമ്മേ ദേ ഈ സജിത്തേട്ടൻ.....)

എന്താ അപ്പു അവിടൊരു ബഹളം... ഒന്നുമില്ല അമ്മേ.... ഞാനിച്ചിരി ചിരവിയ തേങ്ങയെടുത്തതിനാ അമ്മേടെ മരുമോൾ കിടന്നു കയറുപൊട്ടിക്കുന്നത്..."ഞാൻ അവളെ കൊഞ്ഞനം കാട്ടി"

അല്ലെ .....ചിരവിയ തേങ്ങതിന്നിട്ട് ചുണ്ടിൽ സിന്ദൂരം പറ്റിപിടിക്കുന്നത് കാണുന്നത് ആദ്യായിട്ടാ.. .."അമ്മയുടെ പരിഹാസം "

ഡാ ....സജി .... ഗർഭിണിയായ പെണ്ണാ .നിന്റെ കുസൃതി ഇത്തിരി കുറക്കുന്നത് നല്ലതാ. നീ നാളെ കഴിഞ്ഞാൽ ബാഗും തൂക്കി അതിർത്തിയിലോട്ടു പോകും. പിന്നെ ഇവളേം കൊണ്ടു ബുദ്ധിമുട്ടേണ്ടതു ഞാനാ....

അമ്മേടെ ആ തമാശ എനിക്കങ്ങു ദഹിച്ചില്ലട്ടോ..

തമാശയല്ല.. വിവാഹംകഴിഞ്ഞു മൂന്നു വർഷമായി.നീ ഇവളുടെ കൂടെ നിന്നതോ...! വിരലിലെണ്ണാവുന്ന കുറച്ചു ദിവസങ്ങളും.ഞാനൊന്നും പറയുന്നില്ല നീ കണ്ടതുപോലെ ചെയ്യ്.. മോളെ ഇന്ദു ... ഞാനൊന്ന് ദിവാകാരന്റെ വീടുവരെ പോയേച്ചുവരാം..

നിങ്ങൾ പറയിപ്പിച്ചു മനുഷ്യ.....പോ അവിടുന്ന് ...ഒന്നുമില്ലെങ്കിലും നിങ്ങളൊരു പട്ടാളക്കാരനല്ലേ....അമ്മ കണ്ടെന്നു തോനുന്നു......ഛീ ...ഇനി എങ്ങനെയാ അമ്മേടെ മുഖത്തു നോക്കിണ .......കഷ്ട്ടം തന്നെ ...

എന്തുകഷ്ടം.. അമ്മ നമുക്കുവേണ്ടി മാറിത്തന്നതല്ലേ.. അതോണ്ട് കിട്ടുന്ന അവസരം പാഴാക്കരുത്... പിന്നെ, ഗർഭിണിയായ അമ്മയെ സ്ഥിരമായി ഉമ്മവെച്ചാൽ ജനിക്കുന്ന കുട്ടിക്ക്‌ സൗന്ദര്യം കൂടുമെന്ന പഴമൊഴി ....നീ കേട്ടിട്ടില്ലേ ...

ആഹാ അത് പുതിയൊരറിവാണല്ലോ.എന്തായാലും അത്ര സൗന്ദര്യമൊന്നും ഇപ്പൊ ന്റെ കുട്ടിക്ക് വേണ്ടെയ്

💬 Comments

View all comments