0%

Chapter Title : ജയമോഹങ്ങൾ [ബിലാൽ]

Author : kkstories Read All Parts 1.6K

ജോസെഫിന്റെ കൈ പിടിച്ചു അന്നമ്മ ചോദിച്ചു.

“ അച്ചായാ  നമ്മുടെ ജയമോൾക്ക് പകരം ഒരു മകൻ ആണെങ്കിൽ എന്നോട് ദേഷ്യം തോന്നുമോ,. അവനു ഇടാൻ ഒരു പോലും നമ്മൾ കരുതി വച്ചില്ലല്ലോ ”

അപ്പോൾ ആണ് ആയാളും അതിനെ പറ്റി ചിന്തിക്കുന്നത്.  പക്ഷെ അയാൾ അവളോട്‌ പറഞ്ഞു .

“ നീ പേടിക്കണ്ട , എന്തായാലും ഇത് നമ്മുടെ ജയമോൾ തന്നെ ആയിരിക്കും , എനിക്ക് ഉറപ്പാണ് , നീ പോയിട്ടു വാ ,  നമ്മുടെ ജയമോളും ആയിട്ട്. ”

അവളെ അകത്തേക്ക് പറഞ്ഞു അയക്കുമ്പോൾ അയാൾക്കും ഒരു സംശയം തോന്നി തുടങ്ങിയിരുന്നു,. ഇനി എങ്ങാനും മകൻ അയാൾ എന്ത് പേരിടണം ? . പക്ഷെ അയാൾ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചു തീർച്ചയായും ഇത് മകൾ ആയിരിക്കും. .. ഞങ്ങടെ ജയമോൾ ....

കുറച്ചു കഴിഞ്ഞപ്പോൾ അകത്തു നിന്നും നേഴ്സ് വിളിച്ചു പറഞ്ഞു “അന്നമ്മയുടെ കെട്ടിയോൻ ആരാ,  നിങ്ങൾ ഒന്ന് അകത്തേക്ക് വന്നേ . ”

അകത്തേക്ക് ചെന്ന ജോസഫ് കാണുന്നത് ഒരു കൊച്ചിനെയും പിടിച്ചു അകത്തു നിൽക്കുന്ന നേഴ്സ്  ആണ് . അവരുടെ കയ്യിൽ ഇരിക്കുന്ന കുഞ്ഞിനെ കണ്ട ജോസഫ് വേഗതിൽ ചോദിച്ചു.

“ നേഴ്സ്. .. മോളല്ലേ ... എന്റെ അന്നമ്മ ഓക്കേ അല്ലെ ”

അകത്തു നിർവികര ആയി കിടക്കുന്ന അന്നമ്മയെ കണ്ടപ്പോൾ മനസ്സിൽ ഒരു പേടി തോന്നിയെങ്കിലും ജോസഫ് നഴ്സിന്റെയും   അടുത്ത് നിൽക്കുന്ന ഡോക്ടറിന്റെയും മറുപടിക്കായി കാതോർത്തു.

“ നിങ്ങൾ ഞാൻ പറയുന്നത് സമാധാനത്തോടെ കേൾക്കണം . നിങ്ങൾക്ക് ആരോഗ്യമുള്ള

💬 Comments

View all comments