Chapter Title : ജയന്റെ ഭാര്യ ഉഷ [അപ്പന്‍ മേനോന്‍]
വന്നതല്ലെ......അന്ന് സാറല്ലെ.....ഞങ്ങളെ സഹായിച്ചത്.......പിന്നെ സാറിന്റെ മോന്റെ വിവാഹത്തിനു എനിക്ക് വരാന്‍ പറ്റുമെന്ന് തോന്നുന്നില്ലാ...... കാരണംസാറിനും അറിയാമല്ലോ.....രവിയേട്ടന്റെ അച്ചന്റേയും അമ്മയുടേയും സ്ഥിതി. രണ്ടുപേര്‍ക്കും വയസ്സായതുകൊണ്ട്, ഞാന്‍ എപ്പോഴും കൂടെ വേണം. എന്നാലും എന്റെ സാറെ.......മാത്യുവിന്റെ കല്യാണത്തിനു രവിയേട്ടന്‍ എന്തായാലും വരും. അത് ഞാന്‍ ഉറപ്പ് തരന്നു......
താങ്ക്‌സ്......മിസ്സിസ്സ് രവി.....
അദ്ദേഹത്തിന്റെ നിഷ്‌കളങ്കമായ ആ സ്‌നേഹത്തിനുമുന്‍പില്‍ ഞാന്‍ വീണു. പിന്നെ ശ്രീമതിയുടെ അപേക്ഷയും.
കുര്യാക്കോസ് സാറിനെ എനിക്ക് എന്റെ ചേട്ടനെ പോലെയാണ്‍്.ഒന്നര വര്‍ഷം മുന്‍പ് തലശ്ശേരിയില്‍ ബ്രാഞ്ച് മാനേജരായിരുന്നപ്പോള്‍, ഹര്‍ത്താല്‍ ദിവസങ്ങളില്‍ ഹോട്ടലൊന്നും തുറക്കാത്ത അവസരങ്ങളില്‍ സാറിനുള്ള ബ്രേക്ക്ഫാസ്റ്റും, ലഞ്ചും ഞാന്‍ തന്നെ കൊണ്ടുകൊടുക്കുമായിരിന്നു. രാത്രി എന്റെ കൂടെ ബൈക്കില്‍ വന്ന്ഞങ്ങളുടെ കൂടെ ഭക്ഷണം കഴിക്കുമായിരിന്നു. തിരിച്ച് സാര്‍ താമസിക്കുന്ന സ്ഥലത്ത് ഞാന്‍ കൊണ്ടുവിടണമെന്ന് മാത്രം. ഇതൊക്കെ ഒരു തരം മണിയടിയാണെന്ന് അന്ന് എന്റെ കൂടെ ജോലി ചെയ്തിരുന്ന സ്റ്റാഫൊക്കെ പറയുമെങ്കിലും അതൊന്നും ഞാന്‍ കാര്യമാക്കിയില്ല.
അതിനും പുറമേ അദ്ദേഹത്തിനു ലീവ് കിട്ടാത്ത ഓണത്തിനും, വിഷുവിനും ഈസ്റ്ററിനും, അതുപോലെ കിസ്തുമസ്സിനും ഞങ്ങളുടെ കൂടെ കൂടുമായിരുന്നു. കുപ്പി അദ്ദേഹത്തിന്റെ വക. ഭക്ഷണം എന്റെ വക....അതായിരുന്നു പതിവ്. പക്ഷെ അദ്ദേഹത്തിനെ പോലെ ഒരു ജെന്റില്‍മാനായ ഒരു മാനേജരെ അതിനും മുന്‍പും അതിനു ശേഷവും ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ട് ഞെരമ്പ് രോഗികളായ മറ്റ് പല മാനേജര്‍മാരേയും ഞാന്‍ ഒരിക്കലും വീട്ടില്‍ കൊണ്ടുവന്നിട്ടില്ല. അങ്ങിനെ വീട്ടില്‍ വെച്ച് മദ്യപിക്കുന്ന ദിവസങ്ങളില്‍ എന്റെ അച്ചനും ഞങ്ങളുടെ കൂടെ കൂടുമായിരുന്നു. പക്ഷെ.....ഞങ്ങള്‍ ആരും തന്നെ ലിമിറ്റ് വിട്ട് ഇതുവരെ പോയിട്ടില്ല. അതുകൊണ്ട്, എന്റെ അമ്മക്കോ, ഭാര്യക്കോ അതില്‍ ഒരു പരാതിയും ഉണ്ടായിരുന്നില്ല. പിന്നെ എന്റെ അച്ചനും അമ്മക്കും അദ്ദേഹത്തിനെ ഇഷ്ടമായിരുന്നു. കോട്ടയം സ്വദേശിയാണെങ്കിലും അദ്ദേഹത്തിന്റെ പെരുമാറ്റം അവരേയും ഏറെ ആകര്‍ഷിച്ചു. ഞങ്ങള്‍ മലബാറുകാര്‍........(തമാശക്ക് പറയുകയാണ്‍്.......)........കോട്ടയം അച്ചായനേയും, ഒരു മൂര്‍ഖന്‍ പാമ്പിനേയും ഒന്നിച്ച് കണ്ടാല്‍, ആദ്യം കോട്ടയം അച്ചായനെ തല്ലിക്കൊല്ലാന്‍ പറയും.........അവര്‍ക്ക് അത്രക്കും വിഷമുണ്ടത്രെ.........പക്ഷെ.......ആ വിശ്വാസം എന്തായാലും കുര്യാക്കോസ് സാര്‍ തിരുത്തികുറിച്ചു......അദ്ദേഹം പോകാന്‍ നേരം ബാങ്കിന്റെ വക ഒരു അടിപൊളി സെന്റോഫ് കൊടുത്തുകൊണ്ടാണ്‍് അദ്ദേഹത്തെ ഞങ്ങള്‍ യാത്രയാക്കിയത്. അതിന്റെ ചുക്കാന്‍ പിടിച്ചത്
💬 Comments
View all comments