Chapter Title : ജയന്റെ ഭാര്യ ഉഷ [അപ്പന്‍ മേനോന്‍]
ലക്ഷത്തിനു മുകളില്‍ വേണ്ടി വന്നു എന്നു മാത്രം. ഇത്രയും കാലം ഉണ്ടാക്കിയ എല്ലാ സാമ്പാദ്യങ്ങളും ഒറ്റയടിക്ക് തീര്‍ന്നു. കഴിഞ്ഞ ആഴ്ച വരെ എന്റെ അച്ചനും അമ്മയും ഇവിടെ ഉണ്ടായിരുന്നു. എന്റെ ഇളയമ്മയുടെ മകളുടെ വിവാഹമാ അടുത്ത ആഴ്ച. അതുകൊണ്ട് അവര്‍ അങ്ങോട്ട് പോയി. പിന്നെ ഓപ്പറേഷന്‍ കഴിഞ്ഞിട്ട് ഒരു മാസം ആയില്ലെ. അതുകൊണ്ട് ഇപ്പോള്‍ വേദനയൊന്നും ഇല്ല.
അല്ലാ ജയന്‍........മക്കള്‍.......
ആകെ ഒരു മകളെയുള്ളു സാറെ.......അമ്മു എന്നൊക്കെ ഞങ്ങള്‍ ഓമന പേരിട്ട് വിളിക്കുന്ന അഞ്ജലി. അവള്‍ ഇപ്പോള്‍ രണ്ടാം ക്ലാസ്സിലാ. ഞായറാഴ്ച ആയതുകൊണ്ട് ഇപ്പോള്‍ നല്ല ഉറക്കമാ. മൂന്നരയാകുമ്പോള്‍ താനെ എഴുന്നേറ്റു വരും. പിന്നെ ഒരു പൂരമാ ഇവിടെ.....സാറു കണ്ടോ.........
എന്റെ ജയാ.....ഇതൊന്നും സത്യത്തില്‍ ഞാനോ, വിമലയോ അറിഞ്ഞിരുന്നില്ല. അല്ലെങ്കില്‍ ഞങ്ങളെങ്കിലും ജയനെ കാണാന്‍ വന്നേനെ......
അതൊന്നും സാരമില്ല സാറെ.....അതൊക്കെ കഴിഞ്ഞു പോയില്ലെ.......
എടി....ഉഷേ......നീ സാറിനെ ഇങ്ങിനെ ഇരുത്താതെ........വല്ലതും ഡ്രെസ്സ് എടുത്ത് കൊടുക്ക്....... ഉടനെ തന്നെ ഉഷ എനിക്ക് ഉടുക്കാന്‍ ഒരു ലുങ്കിയും ഒരു തോര്‍ത്തും.........
വേഷമൊക്കെ മാറി വന്ന എനിക്ക് ഒരു ചൂട് ചായയും കഴിക്കാന്‍ ഏത്തപഴം പൊരിച്ചതും, ബിസ്‌കറ്റും കിട്ടി.
അപ്പോഴേക്കും ജയന്റെ മകള്‍ അമ്മു എഴുന്നേറ്റു വന്നു.
ആദ്യം എന്നെ ഒന്ന് തുറിപ്പിച്ച് നോക്കിയിട്ട് ജയനോട്.....ആരാ....അച്ചാ......എന്ന് ചോദിച്ചു...
ഒരു അങ്കിളാടീ......പിന്നെ അങ്കിളിനു നിന്നേക്കാളും മൂത്ത ഒരു ചേട്ടന്‍ ഉണ്ട്. അച്ചു.....എന്നാ ആ ചേട്ടന്റെ പേര്‍്........മോള്‍ അങ്കിളിനോട് ഒരു ഹലോ പറഞ്ഞെ....
ഹലോ.....അങ്കിള്‍
പിന്നെ ഞാനും ജയനും തമ്മിലായി സംസാരം. അതിനിടയില്‍ സാറെ.....എന്താ പതിവായി രാത്രിയില്‍ കഴിക്കാറുള്ളത് എന്ന് ചോദിച്ച് ഉഷ വന്നു
എനിക്കങ്ങനെയൊന്നുമില്ല
💬 Comments
View all comments