0%

Chapter Title : ?ജയ്സൺ? [മാജിക് മാലു]

ക്രിമിനൽ, അല്ലെങ്കിൽ ആരൊക്കെയോ ഉന്നം വെച്ച കൊല്ലാൻ നടക്കുന്ന ഒരു ടാർജറ്റ്.
മാളവിക ഓരോന്ന് ആലോചിച്ചു സോഫയിൽ ഇരിക്കുമ്പോൾ പെട്ടന്ന് ആയിരുന്നു അവളുടെ കഴുത്തിൽ കുരുക്ക് വീണത്. മാളവിക ശ്വാസം കിട്ടാതെ പിടഞ്ഞു, അവളുടെ കണ്ണുകൾ വലിഞ്ഞു മുറുകി, ഞരമ്പുകൾ ഇപ്പോൾ പൊട്ടും എന്ന അവസ്ഥയിൽ ആയിരുന്നു.... അവൾ ഒരു കൈ പിന്നിലേക്ക് നീട്ടി ജയ്സനെ പിടിച്ചു....
ജയ്സൺ : - who are you? നീയും അവരുടെ ആള് ആണ്.... ഐ വിൽ കിൽ യു.
മാളവിക : - ആഹ് ഹ്ഹ്ഹ് പ്ലീ.... സ് നോ പ്ലീസ്.... ലീവ്.... ലീവ് മി....
മാളവിക തന്നെ കൊണ്ട് പറ്റുന്ന രീതിയിൽ അവളെ തടയാൻ ശ്രമിച്ചു, പിടി വിടാതെ ഇരുന്ന ജയ്സന്റെ തോളിലെ മുറിവിൽ മാളവിക എങ്ങനെയോ കുത്തി. അതോടെ ജയ്സൺ പിടി വിട്ടു.... മാളവിക കഴുത്തു പിടിച്ചു കൊണ്ട് നിലത്ത് വീണു, അവൾ ശ്വാസം തിരികെ പിടിച്ചു..... ജയ്സനോട് പറഞ്ഞു...
മാളവിക : - പ്ലീസ് ജയ്സൺ, ഞാൻ നിന്റെ ശത്രു അല്ല. ഞാൻ ആണ് നിന്നെ രക്ഷിച്ചത്.... എന്നെ വിശ്വസിക്ക്.....
ജയ്സൺ : - നോ... നോ എനിക്ക് ആരെയും വിശ്വാസം ഇല്ല, എല്ലാവർക്കും എന്നെ കൊല്ലണം.... നീയും അതിൽ പെട്ടവൾ ആണ്.
മാളവിക : - ബിലീവ് മി ജയ്സൺ, കൂൾ.... കൂൾ.... ഞാൻ നിന്റെ ഫ്രണ്ട് ആണ്, ഞാൻ ഒരു ഡോക്ടർ ആണ്..... ഞാൻ ആണ് നിന്നെയും അലീനയെയും ചികിൽസിച്ചത്.....
അലീനയുടെ പേര് കേട്ടപ്പോൾ ജയ്സൺ ഒന്ന് അടങ്ങി..... അവൻ മാളവികയെ

💬 Comments

View all comments